ഒമാന്‍: പി.സി.എഫ് ഒമാന്‍ നാഷനല്‍ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു

മസ്കത്ത്: പി.സി.എഫ് ഒമാൻ നാഷനല്‍ കമ്മിറ്റി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഒമാനിലെ വിവിധ മേഖലകളിലെ നാഷനല്‍ കൗണ്‍സിലില്‍നിന്നാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് ചേര്‍പ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്.

ഭാരവാഹികളെ ചെയര്‍മാൻ അബ്ദുന്നാസിര്‍ മഅ്ദനി പ്രഖ്യാപിച്ചു. പ്രസിഡന്റ്: ഉസ്മാൻ വാടാനപ്പള്ളി. സെക്രട്ടറി: അമാൻ വട്ടക്കരിക്കകം. ട്രഷറര്‍: മൻസൂര്‍ പൂക്കോട്ടൂര്‍. മറ്റു ഭാരവാഹികള്‍: അഹമ്മദ് കബീര്‍, മൊയ്തീൻ ഷാ, അലാവുദ്ദീൻ, താജുദ്ദീൻ (വൈ. പ്രസി), വാപ്പു വല്ലപ്പുഴ (മീഡിയ ഇൻചാര്‍ജ്), ഷാജി മൈനാഗപ്പള്ളി, സയ്യിദ് അലി, റൈസല്‍ (ജോ. സെക്ര), ഫൈസല്‍ പയ്യോളി, ബഷീര്‍ പാലച്ചിറ, റൂഷിദ് അമീര്‍ (ഗ്ലോബല്‍ കമ്മിറ്റി).

കഴിഞ്ഞകാല കമ്മിറ്റി നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി പ്രവാസികളുടെ ഉന്നമനത്തിനുവേണ്ടി പുതിയ പദ്ധതികള്‍ക്ക് രൂപംനല്‍കി പ്രവര്‍ത്തിക്കുമെന്ന് പുതുതായി ചുമതലയേറ്റ ഭാരവാഹികള്‍ അറിയിച്ചു. അമാൻ വട്ടക്കരിക്കകത്തിന്റ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് ചേര്‍പ്പ് ഉദ്ഘാടനം ചെയ്തു. റസാക്ക് ചാലിശ്ശേരി സ്വാഗതവും ബഷീര്‍ പാലച്ചിറ നന്ദിയും പറഞ്ഞു.

Next Post

കുവൈത്ത്: കുവൈറ്റില്‍ കുടുംബ വിസ അനുവദിക്കുന്നത് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കുവൈത്ത് അധികൃതമായി ചര്‍ച്ച നടത്തി വി. മുരളീധരന്‍

Thu Aug 24 , 2023
Share on Facebook Tweet it Pin it Email കുവൈറ്റ്: കുവൈറ്റില്‍ കുടുംബ വിസ അനുവദിക്കുന്നത് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി. മുരളീധരന്‍ കുവൈത്ത് അധികൃതമായി കൂടിക്കാഴ്ച നടത്തി. കുവൈത്ത് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹ്, വിദേശകാര്യ മന്ത്രി സാലിം അബ്ദുള്ള അല്‍ സബാഹ് എന്നിവര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുമായും ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചകള്‍ ആശാവഹമായിരുന്നുവെന്നും […]

You May Like

Breaking News

error: Content is protected !!