പുലര്‍ച്ചെ ഒന്നിനും മൂന്നിനും ഇടയില്‍ മിക്കപ്പോഴും ഉറക്കത്തില്‍ നിന്നും ഉണരാറുണ്ടോ ? എങ്കില്‍ കരള്‍ നല്‍കുന്ന ഈ സൂചന ശ്രദ്ധിക്കണം

രാത്രിയില്‍ ഉറക്കത്തില്‍ നിന്നും ഉണരുന്നത് സാധാരണമാണ്. മിക്കപ്പോഴും മൂത്രമൊഴിക്കുന്നതിനോ, വെള്ളം കുടിക്കുന്നതിനോ മറ്റുമാവും ആളുകള്‍ ഉണരുന്നത്. കുട്ടികളില്‍ ഉറക്കത്തില്‍ കാണുന്ന സ്വപ്നങ്ങളും ഇതിന് കാരണമായേക്കാം. എന്നാല്‍ നിത്യവും ഉറക്കത്തില്‍ നിന്നും ഉണരുകയാണെങ്കില്‍, അതും പ്രത്യേകിച്ച്‌ പുലര്‍ച്ചെ ഒന്നിനും മൂന്നിനും ഇടയിലാണ് നിദ്രയ്ക്ക് ഭംഗമുണ്ടാകുന്നതെങ്കില്‍ അതിന് ചില കാരണങ്ങളുണ്ടെന്നാണ് വൈദ്യലോകം വിലയിരുത്തുന്നത്.

ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ ഉറക്കത്തില്‍ നമ്മുടെ ശരീരം ഒന്നിലധികം ഉറക്കചക്രങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. എങ്കിലും ലോകത്തില്‍ പത്ത് മുതല്‍ ഇരുപത് ശതമാനം വരെയാളുകളില്‍ ഉറക്കമില്ലായ്മ കണ്ടുവരുന്നുണ്ട്. ഈ നിരക്ക് കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രായമായവരില്‍ 40 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ടെന്നും ക്ലീവ്ലാന്‍ഡ് ക്ലിനിക്ക് പറയുന്നു. മുതിര്‍ന്നവര്‍ക്ക് ഒരു ദിവസം ഏഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ ഉറക്കം ആവശ്യമാണ്. ഈ ഉറക്കം വിവിധ ഘട്ടങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. ഉറക്കത്തിലേക്കുള്ള സാവധാനത്തിലുള്ള മാറ്റം, നേരിയ ഉറക്കം, ഗാഢനിദ്ര ഇങ്ങനെയാണീ ഘട്ടങ്ങള്‍. പക്ഷേ എന്നിട്ടും ആളുകള്‍ എന്ത് കൊണ്ടാണ് ഉറക്കത്തില്‍ നിന്നും ഇടയ്ക്ക് ഉണരേണ്ടിവരുന്നതെന്നതിന് കൃത്യമായ ഉത്തരം ശാസ്ത്ര ലോകം നല്‍കുന്നുണ്ട്.

മയോ ക്ലിനിക്കിന്റെ അഭിപ്രായത്തില്‍ ഉറക്കമില്ലായ്മയെ പ്രേരിപ്പിക്കുന്ന ചില കാരണങ്ങളുണ്ട്. അതിലൊന്നാണ് സമ്മര്‍ദ്ദം. ജോലിസ്ഥലത്തും, കുടുംബ ബന്ധങ്ങളിലും വിട്ടുമാറാത്തതുമായ സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടെങ്കില്‍ അത് ഉറക്കത്തെയും ബാധിക്കും. രക്തസമ്മര്‍ദ്ദത്തിന്റെ അളവിലുണ്ടാകുന്ന മാറ്റത്താല്‍ ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാവും. സമ്മര്‍ദ്ദവും ഉത്കണ്ഠയും ഉയര്‍ന്നാല്‍ അത് ശരീരത്തിലെ കരള്‍ ഉള്‍പ്പടെയുള്ള അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതിന് കാരണമാവും.

പ്രായമായവരില്‍ ഉറക്കക്കുറവ് കൂടുതലാണ്. ഇതിനുള്ള പ്രധാനകാരണം കഴിക്കുന്ന മരുന്നുകളാണ്. ഇത് പതിവായുള്ള ഉറക്കചക്രം മാറുന്നതിന് കാരണമാവും. ഉറക്കത്തില്‍ നിന്നും പലതവണ എഴുന്നേല്‍ക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നു. വിവിധ രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്ന ആളുകള്‍ക്ക് നല്ല ഉറക്കം ലഭിക്കാന്‍ പ്രയാസമാണ്. ജലദോഷത്തിനും ചുമയ്ക്കും ഉള്ള മരുന്നുകള്‍ കഴിക്കുന്നവരില്‍ ഇത് സാധാരണമാണ്. ഇതിന് പുറമേ ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളും ഉറക്കം കെടുത്തും.

എന്നാല്‍ പുലര്‍ച്ചെ ഒന്ന് മുതല്‍ മൂന്ന് വരെ എഴുന്നേല്‍ക്കുന്നവരില്‍ കരളിന്റെ പ്രവര്‍ത്തനം തടസപ്പെടുന്നത് കാരണമായേക്കാം. അവയവം ശരിയായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അസ്വസ്ഥതകള്‍ക്ക് കാരണമാവും, സമ്മര്‍ദ്ദം ശരീരത്തില്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഒരു അവയവമാണ് കരളെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഉറക്കം ലഭിക്കുന്നതിനുള്ള ചില മാര്‍ഗങ്ങള്‍

ഉറങ്ങുന്നതിന് മുമ്ബ് നിങ്ങളുടെ പാദങ്ങള്‍ ചൂടുവെള്ളത്തില്‍ മുക്കിവയ്ക്കുക
ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്ബ് കുറച്ച്‌ വായനയും ധ്യാനവും ചെയ്യുക
ഉറങ്ങുന്നത് മൊബൈലില്‍ ഉപയോഗിച്ചുകൊണ്ടാവരുത്. ഇത് തലച്ചോറില്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നു
ഉറങ്ങുന്നതിന് 3 -4 മണിക്കൂര്‍ മുമ്ബെങ്കിലും ഭക്ഷണം കഴിക്കുക.

Next Post

ഒമാന്‍: തിരുവനന്തപുരം സ്വദേശിയെ ഒമാനില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

Sun Dec 11 , 2022
Share on Facebook Tweet it Pin it Email തിരുവനന്തപുരം സ്വദേശിയെ ഒമാനില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വെളിക്കോട് നെടുമങ്ങാട് കോണത്തുമേലെ വീട് സുകുമാരന്‍ ഷിബുവിനെ (44) ആണ് അല്‍ അശ്കറയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവ്: രാഘവന്‍ സുകുമാരന്‍. മാതാവ്: ഗൗരി തങ്കം. ഭാര്യ: മഞ്ജു ഷിബു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു.

You May Like

Breaking News

error: Content is protected !!