ഒമാന്‍: ലോകരാജ്യങ്ങള്‍ക്കിടയില്‍ ശമ്ബള റാങ്കിങ്ങില്‍ 27ാം സ്ഥാനം നേടി ഒമാന്‍

ലോകരാജ്യങ്ങള്‍ക്കിടയില്‍ ശമ്ബള റാങ്കിങ്ങില്‍ 27ാം സ്ഥാനം നേടി ഒമാൻ.രാജ്യത്തിന്‍റെ ശക്തമായ സാമ്ബത്തിക മുന്നേറ്റത്തെയും തൊഴിലാളികള്‍ക്ക് മികച്ച കൂലി ലഭ്യമാക്കുന്നതിലെ രീതിയും വിളിച്ചോതുന്നതാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.

ലോകത്തെ വിവിധ രാജ്യങ്ങളിലെ ജീവിത നിലവാരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടുന്ന നൂംബിയോയുടെ വാര്‍ഷിക ശമ്ബള റാങ്കിങ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.

വിവിധ രാജ്യങ്ങളിലെ ശരാശരി മാസശമ്ബളം വിലയിരുത്തിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ജീവിത നിലവാരം വര്‍ധിപ്പിക്കുന്ന പ്രധാന ഘടകമെന്ന നിലയിലാണ് ശമ്ബളം വര്‍ഷാവര്‍ഷങ്ങളില്‍ വിലയിരുത്തുന്നത്. നികുതി കഴിഞ്ഞുള്ള മാസാന്ത ശരാശരി ശമ്ബളം ഒമാനില്‍ 2205.82 ഡോളറാണ്. റാങ്കിങ് പട്ടികയില്‍ അറബ് ലോകത്ത് അഞ്ചാം സ്ഥാനമാണ് ഒമാന് ലഭിച്ചിരിക്കുന്നത്. സ്വിറ്റ്സര്‍ലൻഡാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഇവിടെ ശരാശരി മാസശമ്ബളം 6340.21 ഡോളറാണ്. ഗള്‍ഫ് മേഖലയില്‍നിന്ന് ഖത്തര്‍ 4135.60 ഡോളറുമായി പട്ടികയില്‍ നാലാം സ്ഥാനത്തെത്തിയിട്ടുണ്ട്.

Next Post

കുവൈത്ത്: രാഹുല്‍ ഗാന്ധിക്ക് അനുകൂല വിധി വന്നതില്‍ ആഹ്ലാദം പങ്കുവെച്ച്‌ ഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റി

Tue Aug 8 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ കീഴ്‌ക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തതില്‍ ആഹ്ലാദം പ്രകടിപ്പിച്ച്‌ ഒ.ഐ.സി.സി കുവൈത്ത് ആലപ്പുഴ ജില്ല കമ്മിറ്റി മധുരം വിതരണം ചെയ്തു. നാഷനല്‍ കമ്മിറ്റി നിര്‍വാഹകസമിതി അംഗം അബ്ദുറഹ്മാൻ പുഞ്ചിരി യോഗം ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി പ്രസിഡന്റ് വിപിൻ മങ്ങാട്ട് അധ്യക്ഷത വഹിച്ചു. നാഷനല്‍ കമ്മിറ്റി ട്രഷറര്‍ […]

You May Like

Breaking News

error: Content is protected !!