യു.കെ: രാത്രി നടക്കാനിറങ്ങിയ യുവാവ് ലൈംഗിക പീഡനത്തിന് ഇരയായി – ക്രൂര പീഡനം നടന്നത് എഡ്ജ്വെയര്‍ ട്യുബ് സ്റ്റേഷന് സമീപത്തു വച്ച്

വടക്കന്‍ ലണ്ടനില്‍ യുവാവ് ലൈംഗിക പീഡനത്തിന് ഇരയായി. പ്രതിയെന്നു സംശയിക്കുന്നയാളുടെ ചിത്രം പോലീസ് പുറത്തുവിട്ടു.

സെപ്റ്റംബര്‍ 6 ന് ആയിരുന്നു സംഭവം . സുഹൃത്തുക്കളുമൊത്തുള്ള നൈറ്റ് ഔട്ട് കഴിഞ്ഞ് യുവാവ് തിരികെ മടങ്ങവെ എഡ്ജ്വെയര്‍ ട്യുബ് സ്റ്റേഷന് പുറത്ത് വച്ചായിരുന്നു ആക്രമണം. സ്റ്റേഷനടുത്തുള്ള ഒരു കാര്‍ പാര്‍ക്കില്‍ വെച്ചായിരുന്നു ബലാത്സംഗം ചെയ്തത്. ഇര ഉടന്‍ തന്നെ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

അന്വേഷണം തുടരുന്നതിനിടെ പ്രത്യേകം പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥര്‍ ഇരയ്ക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു പോലീസ് ഇന്നലെ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ ചിത്രം പുറത്തുവിട്ടത്. ഇരുണ്ട മുടിയും മീശയുമുള്ള അയാള്‍ ഒരു ചിത്രത്തില്‍ വെളുത്ത പോളോ ഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്. മറ്റൊരു ചിത്രത്തില്‍ ഇരുണ്ട ജാക്കറ്റും മറ്റൊന്നില്‍ കറുപ്പ്‌നിറമുള്ള ബാക്ക്പാക്കും നീല ജീന്‍സും ധരിച്ചിട്ടുമുണ്ട്.

Next Post

ഒമാന്‍: രുചിയുടെ പുതുലോകവുമായി ഫുഡ് ആൻഡ് ഹോസ്പിറ്റാലിറ്റി പ്രദര്‍ശനം

Tue Sep 19 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: രൂചിയുടെ പുതുലോകം തുറന്ന് ഒമാൻ ഫുഡ് ആൻഡ് ഹോസ്പിറ്റാലിറ്റി പ്രദര്‍ശനത്തിന് തുടക്കമായി. മൂന്ന് ദിവസങ്ങളിലായി ഒമാന്‍ കണ്‍വെന്‍ഷന്‍ ആൻഡ് എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടി കാര്‍ഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രി ഡോ. സഊദ് ബിന്‍ ഹമൂദ് ബിന്‍ ഹമദ് അല്‍ ഹബ്‌സി ഉദ്ഘാടനം ചെയ്തു. സ്വദേശികളും വിദേശികളുടടേതുമുള്‍പ്പെടെ വൈവിധ്യങ്ങളായ രുചിക്കൂട്ടുകളും വിവിധ സേവനങ്ങളുമാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഹാള്‍ […]

You May Like

Breaking News

error: Content is protected !!