ഒമാന്‍: ഒമാനിലെ ജ്വല്ലറി മോഷണത്തിന് പിന്നില്‍ അഞ്ചംഗ പ്രവാസി സംഘം

ഒമാനില്‍ നടന്ന ജ്വല്ലറി മോഷണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അഞ്ചംഗ പ്രവാസി സംഘത്തെ പിടികൂടി. ഇവരെ എല്ലാവരെയും അറസ്റ്റ് ചെയ്‍തെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു.

മൂന്ന് ദിവസം മുമ്ബ് റുവിലെ ജ്വല്ലറിയിലാണ് മോഷണം നടന്നത്. തുടര്‍ന്ന് റോയല്‍ ഒമാന്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നില്‍ അഞ്ചംഗ സംഘമാണെന്ന് കണ്ടെത്തിയത്. മോഷ്ടിച്ച സ്വര്‍ണം രാജ്യത്തിന് പുറത്തേക്ക് കടത്താനായിരുന്നു ഇവരുടെ പദ്ധതിയെങ്കിലും അതിനു മുമ്ബ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്‍ത് തൊണ്ടിമുതല്‍ മുഴുവനായി കണ്ടെടുക്കുകയായിരുന്നു. പ്രതികള്‍ക്കെതിരായ നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Next Post

കുവൈത്ത്: വ്യാപാര ബന്ധങ്ങള്‍ ഊര്‍ജിതമാക്കല്‍ ഇന്ത്യന്‍ ഉന്നത തല ബിസിനസ് സംഘം കുവൈത്ത് സന്ദര്‍ശിക്കും

Wed Apr 26 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: ദിനേന വര്‍ധിച്ചു വരുന്ന വ്യാപാര ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അടുത്തറിയുന്നതിനുമായി ഇന്ത്യയില്‍ നിന്നുള്ള ഒരു സംഘം ബിസിനസ് പ്രതിനിധികള്‍ കുവൈത്ത് സന്ദര്‍ശിക്കാനൊരുങ്ങുന്നു. അടുത്ത മാസം എട്ടിന് സംഘം കുവൈത്തിലെത്തും. കുവൈത്തിലെ ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സിലു (ഐ ബി പി സി)മായി സഹകരിച്ചു കൊണ്ടാണ് സംഘത്തിന്റെ സന്ദര്‍ശനം. കുവൈത്തി നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുകയെന്നതാണ് […]

You May Like

Breaking News

error: Content is protected !!