ഒമാന്‍: താപനില കുറയുന്നു തണുപ്പ് വര്‍ധിക്കും

മസ്‌കത്ത്: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് രാജ്യത്തെ മിക്ക ഗവര്‍ണറേറ്റുകളിലും താപനിലയില്‍ ഗണ്യമായ കുറവ് വരുംദിവസങ്ങളിലുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

തിങ്കളാഴ്ച രാജ്യത്തെ ഭൂരിഭാഗം ഗവര്‍ണറേറ്റുകളിലും 16 ഡിഗ്രി സെല്‍ഷ്യസിന് താഴെയാണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ തണുപ്പും ശക്തമായി. തണുപ്പിനെ പ്രതിരോധിക്കാന്‍ സ്വദേശികളും വിദേശികളുമടക്കം കമ്ബിളി വസ്ത്രം ധരിച്ചാണ് പുറത്തിറങ്ങുന്നത്. തണുപ്പ് വര്‍ധിക്കുന്നത് ആരോഗ്യത്തെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

തിങ്കളാഴ്ച ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ജബല്‍ ശംസിലാണ്. മൈനസ് മൂന്ന് ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയ താപനില. പിന്നീട് ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടത് ജബല്‍ അഖ്ദറിലാണ്-ഒരു ഡിഗ്രി സെല്‍ഷ്യസ്. ജബല്‍ സംഹാന്‍- ആറ് ഡിഗ്രി സെല്‍ഷ്യസ്, ജബല്‍ അല്‍ ഖമര്‍- ഏഴ് ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് തൊട്ടുപിന്നാലെയുള്ള സ്ഥലങ്ങളിലെ താപനില.

മുസന്ദം ഗവര്‍ണറേറ്റിലെ മദ്ഹ വിലായത്തില്‍ 15 ഡിഗ്രി സെല്‍ഷ്യസും വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സുഹാര്‍, സുവൈഖ് വിലായത്തുകളില്‍ യഥാക്രമം 14, 13 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത്.

മസ്‌കത്ത് ഗവര്‍ണറേറ്റിലെ സീബ്, അമീറാത്ത് വിലായത്തുകളില്‍ യഥാക്രമം 17, 16ഉം, ദോഫാര്‍ ഗവര്‍ണറേറ്റിലെ അല്‍ ഹല്ലാനിയത്ത് ദ്വീപുകള്‍, സലാല, തുംറൈത്ത് എന്നിവിടങ്ങളില്‍ 19, 18, 11 ഡിഗ്രി സെല്‍ഷ്യസ് താപനിലയുമാണ് അനുഭവപ്പെട്ടത്. വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ മുദൈബി-12, ഇബ്ര-11, തെക്കന്‍ ശര്‍ഖിയയിലെ സൂര്‍-14 , തെക്കന്‍ ബാത്തിനയിലെ റുസ്താഖ്-12 ഡിഗ്രി സെല്‍ഷ്യസും താപനില രേഖപ്പെടുത്തിയിരിക്കുന്നത്.

Next Post

കുവൈത്ത്: തൊഴിലാളി ക്ഷാമം വിദേശ റിക്രൂട്ട്മെന്റ് വേണമെന്ന് ആവശ്യം

Wed Feb 1 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: മത്സ്യബന്ധന മേഖലയില്‍ തൊഴിലാളി ക്ഷാമം രൂക്ഷമെന്ന് തൊഴിലാളി യൂനിയന്‍. വിദേശ രാജ്യങ്ങളില്‍നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കണമെന്നും യൂനിയന്‍ ആവശ്യപ്പെട്ടു. പ്രാദേശിക വിപണിയില്‍ തൊഴിലാളികള്‍ ലഭ്യമല്ലാത്തതും പ്രതിസന്ധി വര്‍ധിപ്പിക്കുന്നതായി മത്സ്യത്തൊഴിലാളി യൂനിയന്‍ മേധാവി ധാഹര്‍ അല്‍ സുവയാന്‍ വ്യക്തമാക്കി. തൊഴിലാളികളെ വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ആഭ്യന്തര മന്ത്രി ശൈഖ് തലാല്‍ അല്‍ ഖാലിദിനോട്‌ […]

You May Like

Breaking News

error: Content is protected !!