കുവൈത്ത്: ഹൃദയാഘാതം – പെരിങ്ങാടി സ്വദേശി കുവൈത്തില്‍ നിര്യാതനായി

കുവൈത്ത് സിറ്റി: ഹൃദയാഘാദം മൂലം ന്യൂ മാഹി പെരിങ്ങാടി സ്വദേശി കുവൈത്തില്‍ നിര്യാതനായി. ഗ്രാന്റ് ഹൈപ്പര്‍ ഫര്‍വാനിയ ക്യാമ്ബ് ബോസ് അബ്ദുല്‍ കരീം (61) ആണ് മരിച്ചത്.

വെള്ളിയാഴ്ച പെരുന്നാള്‍ നമസ്കാരം കഴിഞ്ഞു വന്നശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. ഉറക്കത്തില്‍ ഹൃദയാഘാദം സംഭവിച്ചതാകാമെന്നാണ് സൂചന. പെരിങ്ങാടി കുറ്റി പറമ്ബത്ത് പരേതരായ അബ്ദുറഹ്മാന്റെയും, ആയിഷയുടെയും മകനാണ്. ഭാര്യ: തലശ്ശേരി റഹ്മത്ത് മന്‍സില്‍ റുക്സാന. മക്കള്‍: ആദില്‍ (ഖത്തര്‍), ഫര്‍ഹാന, ആലിയ. മരുമകള്‍: ഷാന ഷെറിന്‍. സഹോദരങ്ങള്‍: റംല, സുലൈഖ, താഹിറ, ഷംഷാദ്, നവാസ്, പരേതനായ നൗഫല്‍.

അഞ്ചു വര്‍ഷത്തോളമായി ഫര്‍വാനിയ ഗ്രാന്റ് ഹൈപ്പര്‍ ജീവനക്കാരനായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

Next Post

യു.കെ: അപകട മരണങ്ങള്‍ കുറയ്ക്കാന്‍ ഗ്രാജുവേറ്റഡ് ലൈസന്‍സ്; 25 വയസ്സില്‍ താഴെ പ്രായമുള്ള പുതിയ ഡ്രൈവര്‍മാര്‍ക്ക് പ്രായം കുറഞ്ഞ സഹയാത്രികരെ കൂടെക്കൂട്ടുന്നതിന് വിലക്ക്

Sun Apr 23 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുവതലമുറയുടെ എക്കാലത്തെയും വലിയ മോഹമാണ് എത്രയും വേഗം ലൈസന്‍സ് എടുത്ത് കൂട്ടുകാരുമായി കറങ്ങാന്‍ ഇറങ്ങുകയെന്നത്. ഈ മോഹ സാക്ഷാത്കാരത്തിന്റെ ഭാഗമായി ഡ്രൈവിംഗ് സീറ്റില്‍ എത്തിയാല്‍ ആവേശത്തിന്റെ മൂര്‍ദ്ധന്യത്തില്‍ അമിതവേഗതയില്‍, നിയമങ്ങള്‍ കാറ്റിപ്പറത്തി ഒടുവില്‍ മരണത്തിലേക്ക് ഓടിക്കയറുന്നത് പതിവ് കാഴ്ച്ചയായപ്പോള്‍ അതിന് തടയിടാനായി ഗ്രാജുവേറ്റഡ് ഡ്രൈവിംഗ് ലൈസന്‍സ് പദ്ധതി ഉടന്‍ വരുന്നു. 25 വയസ്സില്‍ താഴെ പ്രായമുള്ള പുതിയ […]

You May Like

Breaking News

error: Content is protected !!