യു.എസ്.എ: തട്ടിക്കൊണ്ടു പോയ ഇന്ത്യന്‍ കുടുംബത്തിലെ നാലു പേരെയും കൊലപ്പെടുത്തി

കാലിഫോണിയ: കലിഫോണിയയിലെ മെര്‍സെഡ്‌ കൗണ്ടിയില്‍ നിന്നു തിങ്കളാഴ്ച്ച തട്ടിക്കൊണ്ടു പോയ ഇന്ത്യന്‍ അമേരിക്കന്‍ കുടുംബത്തിലെ നാലു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതായി കൗണ്ടി ഷെറീഫ് വേണ് വാങ്കെ അറിയിച്ചു. വ്യാപകമായ തിരച്ചില്‍ നടക്കുന്നതിനിടെയാണ് ബുധനാഴ്ച രാത്രി വാങ്കെ ദുഖകരമായ വാര്‍ത്ത അറിയിച്ചത്.

“നമ്മുടെ ഏറ്റവും കഠിനമായ ആശങ്കകള്‍ ശരിയായി,” അദ്ദേഹം പറഞ്ഞു. “ഈ കുറ്റകൃത്യം എത്ര വിവേകശൂന്യമാണെന്നു വിവരിക്കാന്‍ എനിക്ക് കഴിയുന്നില്ല.” ദോസ് പലോസ് നഗരത്തിനടുത്തു ഒരു പഴത്തോട്ടത്തില്‍ ജോലി ചെയ്യുന്ന ഒരാളാണ് ജഡങ്ങള്‍ കണ്ടെത്തിയത്. എട്ടു മാസം പ്രായമുള്ള ആറൂഹി, അച്ഛന്‍ ജസ്‍ദീപ് സിംഗ് (36), ‘അമ്മ ജസ്‌ലീന്‍ കൗര്‍ (27) കുട്ടിയുടെ അമ്മാവന്‍ അമന്‍ദീപ് സിംഗ് (39) എന്നിവരാണ് കൊല്ലപ്പെട്ടത്. ജഡങ്ങള്‍ അടുത്തടുത്താണ് കിടന്നിരുന്നത്. തികച്ചും ഗ്രാമപ്രദേശമെന്നാണ് വാങ്കെ ഈ സ്ഥലത്തെ കുറിച്ചു പറഞ്ഞത്.

തിങ്കളാഴ്ച കുടുംബത്തിന്റെ ബിസിനസ് സ്‌ഥാപനത്തില്‍ നിന്നാണ് അവരെ തോക്കു ചൂണ്ടി തട്ടിക്കൊണ്ടു പോയത്. ജെസുസ് മാനുവല്‍ സല്‍ഗാഡോ എന്ന ഒരു 48കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യ ശ്രമത്തിനിടെ പരുക്കേറ്റ അയാള്‍ ആശുപത്രിയിലാണ്. സല്‍ഗാഡോ നേരത്തെ കവര്‍ച്ചയ്ക്ക് ശിക്ഷിക്കപ്പട്ടിട്ടുണ്ടെന്നു വാങ്കെ പറഞ്ഞു.

പൊലീസ് ബുധനാഴ്ച പുറത്തു വിട്ട വിഡിയോയില്‍, സാന്‍ഫ്രാന്സിസ്കോയ്ക്കു തെക്കുകിഴക്കുള്ള സാന്‍ ജോവാക്വിനില്‍ ഉള്ള മെര്‍സെഡിലെ, സിംഗ് കുടുംബത്തിന്റെ കച്ചവട സ്ഥലത്തു സല്‍ഗാഡോയെ പോലെ ഒരാള്‍ തോക്കുമായി കയറുന്നതു കാണാം. പിന്നെ ജസ്‍ദീപും അമന്‍ദീപും പുറത്തു വരുന്നു. അവരുടെ കൈകള്‍ പിന്നില്‍ കെട്ടിയിട്ടുണ്ട്.

അവരെ ഒരു ട്രക്കില്‍ കയറ്റി പ്രതി ഓടിച്ചു പോകുന്നു. ഏതാണ്ട് ആറു മിനിറ്റ് കഴിഞ്ഞു ട്രാക്ക് തിരിച്ചു വരുന്നു. ജസ്‌ലിനെയും ആറൂഹിയെയും കയറ്റി പോകുന്നു. അട്വാറ്റര്‍ സിറ്റിയില്‍ കുടുംബത്തില്‍ ഒരാളുടെ എ ടി എം കാര്‍ഡ് ഉപയോഗിച്ചു എന്ന വിവരം കിട്ടിയപ്പോള്‍ അവിടത്തെ വിഡിയോയില്‍ കണ്ട ചിത്രങ്ങള്‍ വച്ചാണ് ചൊവാഴ്ച സല്‍ഗാഡോയെ അറസ്റ്റ് ചെയ്തത്.

എന്നാല്‍ പണത്തിനു വേണ്ടിയാണു കുറ്റകൃത്യം നടന്നതെന്ന നിഗമനത്തില്‍ പൊലീസ് പറയുന്നത് കൂടുതല്‍ പ്രതികള്‍ ഉണ്ടാവാം എന്നാണ്. അതേ സമയം, മോചനദ്രവ്യം ആവശ്യപ്പെട്ടു ആരും പൊലീസിനെയോ പഞ്ചാബിലെ ഹോഷിയാര്‍പൂരിലുള്ള സിംഗ് കുടുംബത്തിന്റെ ബന്ധുക്കളെയോ വിളിച്ചിട്ടില്ല.

കച്ചവട സ്ഥലത്തു നിന്ന് ഒന്നും മോഷണം പോയില്ലെന്നു ബന്ധുക്കള്‍ പറയുന്നു. പക്ഷെ സിംഗ് കുടുംബം ആഭരണങ്ങള്‍ ധരിച്ചിരുന്നു.

വിദേശകാര്യ മന്ത്രി എസ്‌. ജയ്‌ശങ്കര്‍ ഇടപെട്ടു യു എസ് ഗവണ്‍മെന്റിനെ കൊണ്ട് ഫലപ്രദമായ അന്വേഷണം നടത്തിക്കണമെന്നു പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ആവശ്യപ്പെട്ടു. പഞ്ചാബികളുടെ സുരക്ഷ തന്റെ ഗവണ്‍മെന്റിന് അതി പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

Next Post

കരളിനെ സംരക്ഷിക്കുന്ന ഈ സൂപ്പര്‍ ഫുഡുകള്‍ നിര്‍ബന്ധമായും കഴിക്കണം

Fri Oct 7 , 2022
Share on Facebook Tweet it Pin it Email ശരീരത്തിലെ നിരവധി പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന സുപ്രധാന അവയവമാണ് കരള്‍. അമിതമായി കൊഴുപ്പുള്ള ആഹാരം കഴിച്ചും നിയന്ത്രണമില്ലാതെ മദ്യപിച്ചുമെല്ലാം കരളിന് നാം ഏല്‍പ്പിക്കുന്ന ആഘാതം ചില്ലറയല്ല. മദ്യപാനമാണ് കരളിന്റെ ആരോഗ്യത്തെ തകര്‍ക്കുന്ന പ്രധാന വില്ലന്‍. മദ്യപാനത്തിന് പുറമേ പോഷകക്കുറവ്, ചില മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം, കൃത്രിമ ഭക്ഷണം, അമിത ഭക്ഷണം, വ്യായാമത്തിന്റെയും വിശ്രമത്തിന്റെയും കുറവ്, പിരിമുറുക്കം തുടങ്ങിയവയും കരളിന്റെ ആരോഗ്യത്തെ […]

You May Like

Breaking News

error: Content is protected !!