ഒമാന്‍: ‘പ്രവാസി ഇന്ത്യക്കാരെ കൊണ്ടു തോറ്റു ഇങ്ങനെയുമുണ്ടോ ഭാഗ്യം’ ബിഗ് ടിക്കറ്റില്‍ ഞെട്ടിക്കുന്ന സമ്മാനം

മസ്‌ക്കറ്റ്: പ്രവാസി ഇന്ത്യക്കാര്‍ക്ക് ഭാഗ്യം കൊണ്ട് നിറയുന്ന സമയമാണ്. അടുത്തിടെയായി അബുദാബയില്‍ നടക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളില്‍ എല്ലാം ഇന്ത്യക്കാരെ തേടിയാണ് സമ്മാനം എത്താറുള്ളത്. അടുത്തിടെ യു എ ഇക്കാര്‍ വരെ ഇന്ത്യക്കാരെ കൊണ്ട് ടിക്കറ്റ് എടുത്ത് പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. കാരണം, അത്രയധികം ഇന്ത്യക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ ഒരു ഇന്ത്യക്കാരന് ഭാഗ്യം ലഭിച്ച വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

1

പ്രവാസി ഇന്ത്യക്കാരനായ യുവാവിന് ഒരു സ്വര്‍ണമാണ് ഇത്തവണത്തെ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ലഭിച്ചിരിക്കുന്നത്. ദീപാവലി ആഘോഷത്തിന് ഇന്ത്യ ഒരുങ്ങുന്നതിന് മുമ്ബ് നടന്ന നറുക്കെടുപ്പിലാണ് യുവാവിനെ തേടിയ ഈ വലിയ സമ്മാനം എത്തിയിരിക്കുന്നത്. ജയകുമാര്‍ എന്നയാള്‍ക്കാണ് ഇപ്പോള്‍ ഭാഗ്യം തേടിയെത്തിയത്.

2

ഇത്തവണ ജയകുമാര്‍ രണ്ട് ടിക്കറ്റാണ് അബുദാബി ബിഗ് ടിക്കറ്റില്‍ എടുത്തത്. രണ്ട് ടിക്കറ്റ് എടുത്തപ്പോള്‍ ഒരു ടിക്കറ്റ് സൗജന്യമായി ലഭിച്ചിരുന്നു. ഈ ടിക്കറ്റിനാണ് ഇപ്പോല്‍ സമ്മാനത്തിന് അര്‍ഹമായത്. ഒക്ടോബര്‍ 16ന് 18 ഓളം പേര്‍ ചേര്‍ന്ന് പങ്കിട്ടാണ് ഈ ടിക്കറ്റ് സ്വന്തമാക്കിയത്. ഏറെ വര്‍ഷമായി അബുദാബിയില്‍ താമസിക്കുന്ന ജയകുമാര്‍ 2019 മുതല്‍ ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്.

3

നറുക്കെടുപ്പിന്റെ നിയമമനുസരിച്ച്‌, ഒക്ടോബറില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് പ്രതിവാര ഇലക്‌ട്രോണിക് നറുക്കെടുപ്പില്‍ പ്രവേശിക്കാനുള്ള അവസരവും വിജയിക്ക് ഒരു കിലോ സ്വര്‍ണവും സമ്മാനമായി ലഭിക്കാനുള്ള അവസരമുണ്ടാകും. ഈ നറുക്കെടുപ്പിലാണ് ജയകുമാരിനെ തേടി ഭാഗ്യം എത്തിയത്.

4

കഴിഞ്ഞ മൂന്ന് വര്‍ഷമായി അബുദാബിയില്‍ താമസിക്കുന്ന ജയകുമാര്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗ് ഫീല്‍ഡിലാണ് ജോലി ചെയ്യുന്നത്. 2019 മുതല്‍ ബിഗ് ടിക്കറ്റെടുക്കുകയാണ്. എന്നെങ്കിലും ഒരിക്കല്‍ വിജയിയായി താന്‍ തെരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയോടെ ഇനിയും ടിക്കറ്റെടുക്കുന്നത് തുടരുമെന്നാണ് അദ്ദേഹം പറയുന്നു.

5

അതേസമയം, സാധാരണക്കാരെ കോടിപതികളാക്കിയ നറുക്കെടുപ്പുകളില്‍ ഒന്നാണ് അബുദാബി ബിഗ് ടിക്കറ്റ്. ബിഗ് ടിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിജയികളെ സമ്മാനിച്ചത് ഇന്ത്യയില്‍ നിന്നാണ്. ഇന്ത്യക്കാരായ പ്രവാസികളാണ് ബിഗ് ടിക്കറ്റിന്റെ ഏറ്റവും വലിയ ഉപഭോക്താക്കള്‍,.

6

അടുത്തിടെ ബിഗ് ടിക്കറ്റ് തങ്ങളുടെ പുതിയ നറുക്കെടുപ്പിനെ കുറിച്ച്‌ പ്രഖ്യാപിച്ചിരുന്നു. 2.5 കോടി ദിര്‍ഹമാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ അടുത്ത സമ്മാനം. അതായത് 50 കോടി ഇന്ത്യന്‍ രൂപ. പ്രതിവാര നറുക്കെടുപ്പുകളില്‍ വിജയികളാവുന്ന നാല് ഭാഗ്യവാന്മാര്‍ക്ക് ഒരു കിലോഗ്രാം വീതം 24 ക്യാരറ്റ് സ്വര്‍ണം സ്വന്തമാക്കാം.

Next Post

സ്വകാര്യത വിലപ്പെട്ടതാണ് ഫോണ്‍ നഷ്ടപ്പെട്ടാല്‍ ആദ്യം വാട്സ്‌ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കൂ അ‌തിനുള്ള വഴിയിതാ

Mon Oct 24 , 2022
Share on Facebook Tweet it Pin it Email ഇന്ന് നമ്മുടെ സ്വകാര്യം ജീവിതം ​സാമൂഹികമാധ്യമങ്ങളുമായി ആഴത്തില്‍ ബന്ധപ്പെട്ട് കിടക്കുന്നു. പല സുഹൃത്തുക്കളുമായും നാം സമയം ചെലവഴിക്കുന്നതും വിവരങ്ങള്‍ ​​​​കൈമാറുന്നതും സാമൂഹികമാധ്യമങ്ങളിലൂടെയാണ്. വാട്സ്‌ആപ്പ് (whatsapp) ആണ് ഇത്തരത്തില്‍ വിവരങ്ങള്‍ ​കൈമാറാന്‍ കൂടുതലായും നാം ഉപയോഗിച്ചുവരുന്നത്. അ‌തിനാല്‍ത്തന്നെ വാട്സ്‌ആപ്പ് ചാറ്റുകള്‍ പലപ്പോഴും നമ്മുടെ രഹസ്യങ്ങളുടെ കലവറകൂടിയാണ്. എന്നാല്‍ ഈ രഹസ്യങ്ങളുടെ പെട്ടി നമുക്ക് നഷ്ടമായാലോ. അ‌ങ്ങനെ ഒരു അ‌വസ്ഥ ആലോചിച്ചിട്ടുണ്ടോ?. […]

You May Like

Breaking News

error: Content is protected !!