കുവൈത്ത്: ഒഐസിസി കുവൈറ്റ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു അനുസ്മരണ യോഗം സംഘടിപ്പിച്ചു.

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയും ആധുനിക ഇന്ത്യയുടെ ശില്പിയുമായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 133-മത് ജന്മവാര്‍ഷിക ദിനത്തില്‍ ഒഐസിസി കുവൈറ്റ് നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അബ്ബാസിയ, ഒഐസിസി ഓഫീസില്‍ വച്ച്‌ പുഷ്പാര്‍ച്ചനയും നെഹ്‌റു അനുസ്മരണവും നടത്തി.

ഒഐസിസി കുവൈറ്റ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിധു കുമാര്‍ അധ്യക്ഷത വഹിച്ച യോഗം ഒഐസിസി നാഷണല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് എബി വാരികാട് ഉത്ഖാടനം ചെയ്തു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു സ്വതന്ത്ര ഭാരതം കണ്ട ദീര്‍ഘവീക്ഷണമുള്ള, സാധാരണക്കാരുടെ ഉന്നമനത്തിനുവേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച കരുത്തനായ പ്രധാനമന്ത്രിയായിരുന്നു എന്ന് എബി വാരികാട് അനുസ്മരിച്ചു.

നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബി എസ് പിള്ള അനുസ്മരണ പ്രഭാഷണം നടത്തി. നാഷണല്‍ കമ്മിറ്റി സെക്രട്ടറിമാരായ മനോജ് ചണ്ണപ്പേട്ട, നിസാം എം എ, യൂത്ത് വിങ് പ്രസിഡന്റ് ജോബിന്‍ ജോസ്, വിവിധ ജില്ലാ ഭാരവാഹികളായ വിപിന്‍ മങ്ങാട്ട്, അക്ബര്‍ വയനാട്, ഇല്ലിയാസ് പുതുവാച്ചേരി, ജലീല്‍ തൃപ്രയാര്‍, റസാഖ് ചെറുതുരുത്തി, സൂരജ് കണ്ണന്‍, ബത്താര്‍ വൈക്കം, ഇസ്മായില്‍ കൂനത്തില്‍, ഷബീര്‍ കൊയിലാണ്ടി,ചിന്നു റോയ്, ഈപ്പന്‍ ജോര്‍ജ്, നവാസ്, അരുണ്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. ഒഐസിസി തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി ശിവന്‍ കുട്ടി സ്വാഗതവും അനില്‍ നന്ദിയും പറഞ്ഞു.

Next Post

ഒമാന്‍: ഒമാന്‍ ദേശീയ ദിനം മസ്‌കത്ത് കണ്ണൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ 40 കിലോ സൗജന്യ ബാഗേജ്

Thu Nov 17 , 2022
Share on Facebook Tweet it Pin it Email ഒമാന്‍ ദേശീയ ദിനത്തോടനുബന്ധിച്ച്‌ മസ്‌കത്തില്‍ നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കാര്‍ക്ക് അധിക ബാഗേജ് ഓഫറുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്. സൗജന്യ ബാഗേജ് പരിധി പത്തുകിലോ വര്‍ധിപ്പിച്ചു. ഈ മാസം അവസാനം വരെ 40 കിലോ ബാഗേജ് അനനുവദിക്കും. ഹാന്‍ഡ് ബാഗേജ് ഏഴു കിലോയ്ക്ക് പുറമേയാണിത്.നേരത്തെ ഗോ ഫസ്റ്റ് വിമാന കമ്ബനിയും കണ്ണൂര്‍ സെക്ടറിലേക്കുള്ള യാത്രക്കാര്‍ക്ക് 40 കിലോ ബാഗേജ് ആനുകൂല്യം ഏര്‍പ്പെടുത്തിയിരുന്നു.

You May Like

Breaking News

error: Content is protected !!