ഒമാന്‍: ‘ടൂര്‍ ഓഫ് ഒമാന്‍’ ദീര്‍ഘദൂര സൈക്ലിങ് മത്സരത്തിന് തുടക്കം

‘ടൂര്‍ ഓഫ് ഒമാന്‍’ ദീര്‍ഘദൂര സൈക്ലിങ് മത്സരത്തിന്‍റെ 12ാം പതിപ്പിന് ശനിയാഴ്ച തുടക്കം. അടുത്ത ബുധനാഴ്ച വരെയായി അഞ്ചു ഘട്ടങ്ങളിലായാണ് മത്സരം നടക്കുക. ഫൈനല്‍ റൗണ്ടില്‍ റൈഡര്‍മാര്‍ ജബല്‍ അഖ്ദറിന്‍റെ ചരിവുകളിലൂടെയായിരിക്കും കടന്നുപോകുക എന്നത് ഇത്തവണത്തെ പ്രത്യേകതകളിലൊന്നാണ്. അതില്‍തന്നെ ആറു കിലോമീറ്റര്‍ ദൂരം 10 ശതമാനത്തിലേറെ ചരിവുള്ളതാണ്.

നേരത്തേ ടൂര്‍ ഓഫ് സമാപനം മത്ര കോര്‍ണിഷിലാണ് നടന്നിരുന്നത്. മിഡിലീസ്റ്റില്‍ സൈക്ലിങ് സീസണിന്റെ ആരംഭത്തിനു കൂടിയാണ് ഒമാന്‍ വേദിയാകുന്നത്. ശനിയാഴ്ച രാവിലെ റുസ്താഖ് കോട്ടയില്‍നിന്ന് ആരംഭിക്കുന്ന മത്സരം ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ സമാപിക്കും.

Next Post

കുവൈത്ത്: ഭൂകമ്ബം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നു കോടി ഡോളര്‍ വാഗ്ദാനം ചെയ്‌ത് കുവൈത്ത്

Mon Feb 13 , 2023
Share on Facebook Tweet it Pin it Email ഭൂകമ്ബത്തില്‍ തകര്‍ന്ന തുര്‍ക്കിയക്കും സിറിയക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കുവൈത്ത് മൂന്നു കോടി ഡോളര്‍ വാഗ്ദാനം ചെയ്തു. അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്റെ ഉത്തരവും, കിരീടാവകാശി ശൈഖ് മിശ്‌അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്റെ നിര്‍ദേശവും കണക്കിലെടുത്താണ് വാഗ്ദാനം. ധനസഹായം ഏകോപിപ്പിക്കാന്‍ മന്ത്രിസഭ ബന്ധപ്പെട്ട വിഭാഗത്തിന് നിര്‍ദേശം നല്‍കി.

You May Like

Breaking News

error: Content is protected !!