ഒമാൻ: കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 22 പേര്‍ക്ക് കൂടി കൊവിഡ്

മസ്‍കത്ത്: ഒമാനില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 22 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അവധി ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഇന്നത്തെ കണക്കുകള്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്.

ചികിത്സയിലായിരുന്ന 18 പേര്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി രോഗമുക്തരായി. ഈ ദിവസങ്ങളില്‍ കൊവിഡ് മരണങ്ങളൊന്നും ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്ത് ഇതുവരെ 3,04,603 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,00,039 പേരും ഇതിനോടകം രോഗമുക്തരായി . 4,113 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 429 പോസിറ്റീവ് കേസുകളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്.

Next Post

സൗദി: അനധികൃത താമസക്കാര്‍ക്കെതിരെ വ്യാപക പരിശോധന

Mon Dec 6 , 2021
Share on Facebook Tweet it Pin it Email സൗദിയില്‍ അനധികൃത താമസക്കാര്‍ക്കെതിരെ വ്യാപക പരിശോധന. ഒരാഴ്ച്ചക്കിടയില്‍ 14,000-ത്തിലേറെ പേരെ പിടികൂടി. നവംബര്‍ 25 മുതല്‍ ഡിസംബര്‍ ഒന്ന് വരെയുള്ള കാലയളവില്‍ വിവിധ സുരക്ഷാ വിഭാഗങ്ങളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ടും (ജവാസാത്ത്) നടത്തിയ സംയുക്ത റെയ്ഡില്‍ ആണ് വിവിധ രാജ്യക്കാരായ ഇത്രയും ആളുകള്‍ അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ 7,413 പേര്‍ താമസ നിയമ നിയമലംഘകരും 5,398 പേര്‍ അതിര്‍ത്തി […]

You May Like

Breaking News

error: Content is protected !!