കുവൈത്ത്: കുവൈത്തിന്റെ മാനുഷിക പ്രതികരണം പ്രശംസ അര്‍ഹിക്കുന്നു- തുര്‍ക്കിയ അംബാസഡര്‍

കുവൈത്ത് സിറ്റി: തുര്‍ക്കിയയിലും സിറിയയിലുമുണ്ടായ ഭൂകമ്ബത്തോടുള്ള കുവൈത്തിന്റെ മാനുഷികവും സമയോചിതവുമായ പ്രതികരണം പ്രശംസ അര്‍ഹിക്കുന്നതാണെന്ന് തുര്‍ക്കിയ അംബാസഡര്‍ തുബ സോണ്‍മെസ്. ഭൂകമ്ബം ബാധിച്ച മേഖലകളിലേക്കുള്ള സഹായത്തിന് നന്ദിയുള്ളവരാണെന്നും അംബാസഡര്‍ പറഞ്ഞു.

കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആര്‍.സി.എസ്) മേധാവി ഡോ. ഹിലാല്‍ അല്‍ സയര്‍, മറ്റ് അംഗങ്ങള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. കുവൈത്തിന്റെ സഹായം ഏറ്റവും ആവശ്യമുള്ളവരിലേക്ക് ഫലപ്രദമായി എത്തിച്ചേര്‍ന്നു. ഇത് തുര്‍ക്കിയ ഒരിക്കലും മറക്കില്ലെന്ന് അവര്‍ അടിവരയിട്ടു. ഭൂകമ്ബം ഏറ്റവും കൂടുതല്‍ ബാധിച്ച തുര്‍ക്കിയ, സിറിയന്‍ മേഖലകളിലേക്ക് സഹായമെത്തുന്നത് ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ കെ.ആര്‍.സി.എസ് തുടരുമെന്ന് ചാരിറ്റി മേധാവി പറഞ്ഞു.

Next Post

യു.എസ്.എ: യുഎസില്‍ മിഷിഗന്‍ സര്‍വകലാശാലാ ക്യാംപസില്‍ വെടിവയ്പ് ഒരു മരണം

Tue Feb 14 , 2023
Share on Facebook Tweet it Pin it Email ന്യൂയോര്‍ക്ക്: യുഎസിലെ മിഷിഗന്‍ സര്‍വകലാശാലാ ക്യാംപസില്‍ നടന്ന വെടിവയ്പ്പില്‍ ഒരു മരണം. നിരവധിപ്പേര്‍ക്കു പരുക്കേറ്റു. ക്യാംപസില്‍ രണ്ടിടത്ത് വെടിവയ്പ്പുണ്ടായതാണ് റിപ്പോര്‍ട്ട്. അക്രമിക്കായി തിരച്ചില്‍ ആരംഭിച്ചു. ഇയാള്‍ മാസ്‌ക് ധരിച്ചെത്തിയാണ് വെടിവയ്പ് നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.ഈസ്റ്റ് ലാന്‍സിങ് ക്യാംപസില്‍ ബെര്‍കി ഹാളിനോടു ചേര്‍ന്നാണ് വെടിവയ്പ് നടന്നത്. വെടിവയ്പില്‍ പരുക്കേറ്റവരെ സ്പാരോ ആശുപത്രിയിലേക്കു മാറ്റി. ക്യാംപസിലെ കെട്ടിടങ്ങള്‍ വളഞ്ഞ പൊലീസ് സംഘം, […]

You May Like

Breaking News

error: Content is protected !!