ഒമാന്‍: വിസ മാറല്‍, അതിര്‍ത്തിയില്‍ തിരക്ക് വര്‍ധിക്കും

മസ്കത്ത്: ടൂറിസ്റ്റ് വിസ, വിസിറ്റ് വിസ എന്നിവ താമസ വിസയിലേക്ക് മാറണമെങ്കില്‍ രാജ്യത്തിനു പുറത്ത് പോകണമെന്ന നിയമം അതിര്‍ത്തിയില്‍ തിരക്ക് വര്‍ധിക്കാൻ കാരണമാക്കും.

ഇങ്ങനെ വിസ മാറുന്നവര്‍ ഒമാനുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന യു.എ.ഇയില്‍ പോയി തിരിച്ചുവരാനാണ് ശ്രമിക്കുക. വിസ മാറാൻ നാട്ടിലും മറ്റും പോകുന്നത് ചെലവ് വര്‍ധിപ്പിക്കുന്നതിനാല്‍ പലരും യു.എ.ഇ അതിര്‍ത്തി കടന്ന് തിരിച്ചുവരാനാണ് ശ്രമിക്കുക.

നിലവില്‍ യു.എ.ഇ വിസ മാറുന്നവര്‍ ഒമാനില്‍ വന്ന് തിരിച്ച്‌ പോവുകയാണ് ചെയ്യുന്നത്. ഇതുകാരണം ഒമാൻ-യു.എ.ഇ ബസുകളില്‍ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. നേരത്തേ ഒരു കമ്ബനിയുടെ സ്വകാര്യ ബസ് മാത്രമാണ് സര്‍വിസ് നടത്തിയിരുന്നത്. ഇതിനാല്‍ നാലും അഞ്ചു ദിവസം കഴിഞ്ഞ് മാത്രമാണ് ടിക്കറ്റ് ലഭിച്ചിരുന്നത്. യാത്രക്കാര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. എന്നാല്‍, മുവാസലാത്ത് യു.എ.ഇയിലേക്ക് സര്‍വിസ് ആരംഭിച്ചതോടെ തിരക്കില്‍ ചെറിയ കുറവ് അനുഭവപ്പെട്ടിരുന്നു. എന്നാല്‍, പുതിയ വിസനിയമം നിലവില്‍വന്നതോടെ തിരക്ക് ഇനിയും വര്‍ധിക്കും. ഇതോടെ ടിക്കറ്റുകള്‍ ലഭിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും കാലതാമസം വര്‍ധിക്കുകയും ചെയ്യും. ഇതോടെ പലര്‍ക്കും വിമാനംവഴി പുറത്തുപോകേണ്ടിവരും. നിലവില്‍ അസൈബ ബസ് സ്റ്റേഷനില്‍ നിന്നാണ് മുവാസലാത്തിന്റെ യു.എ.ഇ സര്‍വിസ് ആരംഭിക്കുന്നത്. ഇത് റൂവിയില്‍നിന്നാരംഭിക്കുകയോ അല്ലെങ്കില്‍ കടന്ന് പോവുകയോ ചെയ്യണമെന്ന ആവശ്യവും ഉയരുന്നുണ്ട്. യു.എ.ഇവിസ മാറണമെങ്കില്‍ രാജ്യം വിടണമെന്ന നിയമം നിലവില്‍ വന്നപ്പോള്‍ യാത്രക്കാര്‍ക്ക് സഹായം ചെയ്യാൻ നിരവധി ഏജൻസികള്‍ രംഗത്തെത്തിയിരുന്നു.

ഒമാൻ വിസ മാറാൻ അയല്‍ രാജ്യങ്ങളിലേക്ക് പോകാനുള്ള സൗകര്യമൊരുക്കാൻ ഒമാനിലും ഇത്തരം ഏജൻസികള്‍ രംഗത്തുവരും.

വിസിറ്റ് മാറാൻ പുറത്തുപോകേണ്ടിവരുന്നത് ഏറെ പ്രതികൂലമായി ബാധിക്കുന്നത് ഒമാനില്‍ വിസിറ്റ് വിസയിലെത്തി വീട്ടു ജോലിക്കായി വിസയിലേക്ക് മാറുന്നവരാണ്.

ഇന്ത്യയില്‍നിന്ന് ഒമാനിലേക്ക് വീട്ട് ജോലി വിസയിലെത്തുന്നവര്‍ക്ക് ഇ മൈഗ്രേറ്റ് ഫോറം പൂരിപ്പിക്കണമെന്നാണ് നിയമം. എന്നാല്‍ ഇത് മറികടക്കാൻ വിസിറ്റ് വിസയിലെത്തി വീട്ടുവേലക്കാരി വിസയിലേക്ക് മാറുക എന്ന കുറുക്കുവഴിയാണ് പലരും സ്വീകരിക്കുന്നത്. നിയമം നിലവില്‍വരുന്നതോടെ വിസിറ്റ് വിസയിലെത്തി വിസ മാറാൻ പുറത്തുപോകുന്ന വീട്ടുവേലക്കാര്‍ ഇ- മൈഗ്രേറ്റ് ഫോറം അടക്കമുള്ള നടപടിക്രമങ്ങള്‍ പാലിക്കേണ്ടിവരും.

കഴിഞ്ഞദിവസമാണ് ഒമാനില്‍ വിസ നടപടിക്രമങ്ങളില്‍ ചില മാറ്റങ്ങള്‍ അധികൃതര്‍ വരുത്തിയത്. വിസിറ്റിങ് വിസയിലോ ടൂറിസ്റ്റ് വിസയിലോ ഒമാനിലുള്ളവര്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറാൻ കഴിയില്ലെന്നാണ് റോയല്‍ ഒമാൻ പൊലീസ് അറിയിച്ചിരിക്കുന്നത്. ഇങ്ങനെ മാറാൻ ആഗ്രഹിക്കുന്നവര്‍ക്ക് രാജ്യത്തു നിന്ന് പുറത്തുപോയി പുതുക്കേണ്ടി വരും. താല്‍ക്കാലികമായാണ് ഇങ്ങനെ നിര്‍ത്തിവെച്ചിരിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. ബംഗ്ലാദേശിലുള്ളവര്‍ക്ക് പുതിയ വിസ അനുവദിക്കുന്നതും ആര്‍.ഒ.പി നിര്‍ത്തിവെച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍വന്നു.

Next Post

കുവൈത്ത്: കുവൈത്തില്‍ പത്ത് മേഖലകളില്‍ ഈ വര്‍ഷാവസാനത്തോടെ സമ്ബൂര്‍ണ സ്വദേശിവത്ക്കരണം

Thu Nov 2 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ ഈ വര്‍ഷം അവസാനത്തോടെ 10 മേഖലകളില്‍ സമ്ബൂര്‍ണ സ്വദേശിവത്ക്കരണം യാഥാര്‍ഥ്യമാകും. സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നത് മാറ്റിവെക്കാന്‍ ആവശ്യപ്പെട്ട് നിരവധി സര്‍ക്കാര്‍ ഏജന്‍സികള്‍ മുന്നോട്ട് വന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഈ ആവശ്യം നിരസിക്കുകയായിരുന്നു. വിവരസാങ്കേതികവിദ്യ, സമുദ്രം, സാഹിത്യം, മാധ്യമങ്ങള്‍, കല, പൊതു സമ്ബര്‍ക്കം , വികസനം, ഭരണപരമായ തുടര്‍നടപടികള്‍, സ്ഥിതിവിവര കണക്കുകള്‍ തുടങ്ങിയ മേഖലകളിലാണ് സമ്ബൂര്‍ണ കുവൈത്തിവത്ക്കരണം […]

You May Like

Breaking News

error: Content is protected !!