ഒമാന്‍: ലോകത്ത് ഏറ്റവും ഉയര്‍ന്ന ജീവിതനിലവാരമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടി ഒമാന്‍

ലോകത്ത് ഏറ്റവും ഉയര്‍ന്ന ജീവിതനിലവാരമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇടംനേടി ഒമാന്‍.വേള്‍ഡ് േഡറ്റ എന്‍സൈക്ലോപീഡിയയായ നംബിയോയുടെ പുയിയ പട്ടികയയില്‍ എട്ടാം സ്ഥാനത്താണ് ഒമാനുള്ളത്.

196.7 പോയന്റുമായി നെതര്‍ലന്‍ഡ്‌സ് ഒന്നാം സ്ഥാനത്തും 194.7 പോയന്റുമായി ഡെന്മാര്‍ക്ക് രണ്ടാം സ്ഥാനത്തുമാണ്. സ്വിറ്റ്‌സര്‍ലന്‍ഡ് (മൂന്ന്), ലക്സംബര്‍ഗ് (നാല്), ഫിന്‍ലന്‍ഡ് (അഞ്ച്), ഐസ്‌ലന്‍ഡ് (ആറ് ), ഓസ്ട്രിയ (ഏഴ്), ആസ്‌ട്രേലിയ (ഒമ്ബത്), നോര്‍വേ (10) എന്നിങ്ങനെയാണ് മറ്റുള്ള രാജ്യങ്ങളുടെ സ്ഥാനങ്ങള്‍.

184.7 പോയന്റുമായി അറബ് രാജ്യങ്ങളുടെ പട്ടികയില്‍ ഒമാന്‍ ഒന്നാമതാണ്. 175.7 പോയന്റുമായി യു.എ.ഇ 15ാം സ്ഥാനത്തെത്തിയപ്പോള്‍ 167.5 പോയന്റുമായി ഖത്തര്‍ 20ാം സ്ഥാനത്താണുള്ളത്. വാങ്ങല്‍ ശേഷി, മലിനീകരണം, വീടിന്റെ വില, വരുമാനം, ജീവിതച്ചെലവ് , സുരക്ഷ, ആരോഗ്യ പരിപാലനം, ട്രാഫിക് തുടങ്ങിയവ പരിഗണിച്ചാണ് മൊത്തത്തിലുള്ള ജീവിത നിലവാരം കണക്കാക്കുന്നത്.

Next Post

കുവൈത്ത്: ദേശീയ ദിനത്തിന് കുവൈത്തില്‍ നാലു ദിവസത്തെ അവധി

Wed Jan 18 , 2023
Share on Facebook Tweet it Pin it Email രാജ്യത്ത് ഫെബ്രുവരിയില്‍ അഞ്ചു ദിവസത്തെ അവധികള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 19നാണ് ഇസ്‌റാഅ്മിഅ്‌റാജ് അവധി. ശനിയാഴ്ചയാണ് ഇതെങ്കിലും ഞായറാഴ്ച പൊതു അവധി ലഭിക്കും.ദേശീയ ദിനത്തിന്റെ ഭാഗമായി ഫെബ്രുവരി 24 മുതല്‍ 27 വരെയും അവധി പ്രഖ്യാപിച്ചു. 28നാകും ഔദ്യോഗിക പ്രവൃത്തി ദിനം പുനരാരംഭിക്കുക. മന്ത്രിമാരുടെ കൗണ്‍സിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

You May Like

Breaking News

error: Content is protected !!