യു.കെ: വീക്കെന്‍ഡിലും തണുത്തുറഞ്ഞ കാലാവസ്ഥയിലേക്ക് യുകെ – ലെവല്‍ മൂന്ന് അലേര്‍ട്ട്

ലണ്ടന്‍: ബ്രിട്ടനില്‍ തണുത്തുറഞ്ഞ കാലാവസ്ഥ വീക്കെന്‍ഡിലേക്കും തുടരുമെന്ന് മുന്നറിയിപ്പ്. ഇതോടെ ആരോഗ്യ മുന്നറിയിപ്പുകള്‍ ദീര്‍ഘിപ്പിച്ചിരിക്കുകയാണ് അധികൃതര്‍. ലെവല്‍ 3 തണുപ്പ് കാലാവസ്ഥാ അലേര്‍ട്ട് ശനിയാഴ്ച വരെ ദീര്‍ഘിപ്പിച്ചതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി വ്യക്തമാക്കി. ഇതിനിടെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 33 വെള്ളപ്പൊക്ക അലേര്‍ട്ടുകളാണ് എന്‍വയോണ്‍മെന്റ് ഏജന്‍സി ആക്ടിവേറ്റ് ചെയ്തിരിക്കുന്നത്.

ഇതോടെ വെള്ളപ്പൊക്കത്തിനുള്ള സാധ്യത വര്‍ദ്ധിച്ചിട്ടുണ്ട്. 13 വെള്ളപ്പൊക്ക ജാഗ്രതാ അറിപ്പുകളും ഏജന്‍സി നല്‍കിയിട്ടുണ്ട്. വില്‍റ്റ്ഷയറിലെ എബ്ബിള്‍ വാലി, ഡോര്‍സെറ്റിലെ ടാറന്റ് വാലി എന്നിവിടങ്ങളില്‍ മുന്നറിയിപ്പ് കവര്‍ ചെയ്യും. കഴിഞ്ഞ ആഴ്ചകളിലായി കനത്ത മഴയും, തണുത്തുറഞ്ഞ മൂടല്‍മഞ്ഞും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ തേടിയെത്തിയിരുന്നു. ഇതോടെ വെള്ളം ആവിയായി പോകുന്നത് ബുദ്ധിമുട്ടായി മാറി. നോര്‍ത്ത് വെസ്റ്റില്‍ ചെറിയ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഇവിടെ താപനില -8 സെല്‍ഷ്യസ് വരെ താഴ്ന്ന നിലയിലാണ്.

Next Post

ഒമാന്‍: ഒമാനില്‍ എണ്ണയിതര ഉല്‍പന്നങ്ങളുടെ കയറ്റുമതി അമ്ബത് ശതമാനം വര്‍ധിച്ചു

Mon Jan 30 , 2023
Share on Facebook Tweet it Pin it Email ഒമാനില്‍നിന്നുള്ള എണ്ണയിതര ഉല്‍പന്നങ്ങളുടെ കയറ്റുമതി മുന്‍വര്‍ഷത്തെക്കാള്‍ 50 ശതമാനം വര്‍ധിച്ചു. ഈ കാലയളവില്‍ അമേരിക്ക, ഇന്ത്യ, ഗള്‍ഫ് മേഖല എന്നിവിടങ്ങളിലേക്കാണ് ഒമാന്‍ പ്രധാനമായും കയറ്റുമതി നടത്തിയത്. 2022 ആദ്യ ഒമ്ബത് മാസങ്ങളില്‍ 5.619 ശതകോടി റിയാലിന്‍റെ എണ്ണയിതര ഉല്‍പന്നങ്ങളാണ് കയറ്റിയയച്ചത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 3.743 ശതകോടി റിയാലായിരുന്നു കയറ്റുമതി തുക. കോവിഡാനന്തരം ലോകം മുഴുവന്‍ അടിസ്ഥാന […]

You May Like

Breaking News

error: Content is protected !!