ഒമാന്‍: ഒമാനിലെ ഇന്ത്യന്‍ എംബസിക്ക് വേണ്ടി ചിത്രങ്ങള്‍ വരയ്ക്കാന്‍ ആര്‍ട്ടിസ്റ്റ് സേതുനാഥ് പ്രഭാകര്‍

മെല്‍ബണ്‍: ഒമാനിലെ ഇന്ത്യന്‍ എംബസിക്ക് വേണ്ടി ചിത്രങ്ങള്‍ വരയ്ക്കാന്‍ ആര്‍ട്ടിസ്റ്റ് സേതുനാഥ് പ്രഭാകര്‍. ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് വിവിധ ഇന്ത്യന്‍ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ ക്യാന്‍വാസില്‍ പകര്‍ത്താനാണ് ഒമാനിലെ ഇന്ത്യന്‍ എംബസി, ഓസ്ട്രേലിയയില്‍ അറിയപ്പെടുന്ന ചിത്രകാരനും മലയാളിയുമായ സേതുനാഥിനോട് അഭ്യര്‍ത്ഥിച്ചത്.

അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്ബ് മസ്കറ്റില്‍ സോളോ ചിത്രപ്രദര്‍ശനം നടക്കുന്ന അവസരത്തില്‍ അന്നത്തെ ഇന്ത്യന്‍ അംബാസിഡര്‍ ആയിരുന്ന ഇന്ദ്രമണി പാണ്ഡേയിയുടെ അഭ്യര്‍ത്ഥന പ്രകാരം സേതുനാഥ് കുറച്ചു ചിത്രങ്ങള്‍ ചെയ്തിരുന്നു. ഇപ്പോള്‍ വീണ്ടും അതിന്റെ തുടര്‍ച്ചയായി അംബാസിഡറായ അമിത് നാരഗിന്റെ അഭ്യര്‍ത്ഥന പ്രകാരം രണ്ട് ചിത്രങ്ങള്‍ കൂടി വരച്ചു. എല്ലാ ചിത്രങ്ങളും ഒമാനിലെ ഇന്ത്യന്‍ എംബസിയുടെ പ്രധാന അതിഥി ഹാളില്‍ സ്ഥിരമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഗാന്ധി ജയന്തിയോടനുബന്ധിച്ച്‌ ഒക്ടോബര്‍ മൂന്നിന് നടന്ന ചിത്രങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ സേതുനാഥ് പ്രത്യേകം ക്ഷണിക്കപെടുകയും ചെയ്തു.

ഇന്ത്യന്‍ അംബാസ്സിഡര്‍ അമിത് നാരഗിന്റെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വ്യവസായ പ്രമുഖന്‍ ഖിംജി രാംദാസ് അടക്കം ഒമാനിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇത്തരം ഒരു ചിത്ര പരമ്ബര ചെയ്യാനും അതിന്റെ ഉദ്ഘാടന വേളയിലും തന്നെ ക്ഷണിച്ചതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്ന് സേതുനാഥ് പറഞ്ഞു.

Next Post

കുവൈറ്റ്‌: പി.​സി.​എ​ഫി​ന്റെ ഇ​ട​പെ​ട​ല്‍ തു​ണ​യാ​യി ഒ​ടു​വി​ല്‍ മേ​രി വീ​ട്ടി​ലെ​ത്തി

Thu Oct 13 , 2022
Share on Facebook Tweet it Pin it Email കുവൈ​ത്ത് സി​റ്റി: കു​വൈ​ത്ത് പി.​സി.​എ​ഫ് ഇ​ട​പെ​ട്ട് നാ​ട്ടി​ലേ​ക്ക​യ​ച്ച കൊ​ച്ചി സ്വ​ദേ​ശി മേ​രി സു​ഖം പ്രാ​പി​ച്ചു​വ​രു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. വീ​ട്ടു​ജോ​ലി​ക്കാ​യി കു​വൈ​ത്തി​ലെ​ത്തി രോ​ഗ​ബാ​ധി​ത​യാ​യ കൊ​ച്ചി ഫി​ഷ​ര്‍മാ​ന്‍ കോ​ള​നി​യി​ല്‍ ത​ട്ടി​ക്കാ​ട്ട് ത​യ്യി​ല്‍ വീ​ട്ടി​ല്‍ മേ​രി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ക​ഴി​യാ​തെ പ്ര​യാ​സ​പ്പെ​ടു​ക​യാ​യി​രു​ന്നു. ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ കാ​ര​ണം ജോ​ലി ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​ട്ടും തി​രി​ച്ച​യ​ക്കാ​ന്‍ വീ​ട്ടു​ട​മ ത​യാ​റാ​യി​ല്ല. മ​തി​യാ​യ ചി​കി​ത്സ​യോ ഭ​ക്ഷ​ണ​മോ ഇ​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​ലു​മാ​യി​രു​ന്നു. […]

You May Like

Breaking News

error: Content is protected !!