കുവൈത്ത്: കുവൈത്ത് മഹാ ഇടവക ആദ്യഫലപ്പെരുന്നാള്‍ റാഫിള്‍ കൂപ്പണ്‍ പ്രകാശനം

കുവൈത്ത്‌ സിറ്റി: സെന്റ്‌ ഗ്രിഗോറിയോസ്‌ ഇന്ത്യൻ ഓര്‍ത്തഡോക്സ്‌ മഹാ ഇടവകയുടെ 2023ലെ ആദ്യഫലപ്പെരുന്നാളിനോടനുബന്ധിച്ച റാഫിള്‍ കൂപ്പണിന്റെ പ്രകാശനവും ആദ്യ വില്പനയും നടന്നു.

ഇടവകയുടെ വിവിധ ആരാധന കേന്ദ്രങ്ങളായ സിറ്റി നാഷനല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച്‌, അബ്ബാസിയ സെന്റ്‌ ബസേലിയോസ്‌ ചാപ്പല്‍, സാല്‍മിയ സെന്റ്‌ മേരീസ്‌ ചാപ്പല്‍ എന്നിവിടങ്ങളില്‍ വിശുദ്ധ കുര്‍ബാനക്കുശേഷം കൂപ്പണ്‍ പ്രകാശനം നടത്തി.

കൂപ്പണ്‍ കണ്‍വീനര്‍ ഷാജി ജോര്‍ജില്‍നിന്ന് ഏറ്റുവാങ്ങി മഹാ ഇടവക വികാരി ഫാ. ബിജു ജോര്‍ജ്‌ പാറയ്ക്കല്‍, സഹവികാരി ഫാ. ലിജു കെ. പൊന്നച്ചൻ എന്നിവര്‍ ചേര്‍ന്ന്‌ പ്രകാശനം ചെയ്തു. ഹാര്‍വെസ്റ്റ്‌ ജനറല്‍ കണ്‍വീനര്‍ ജോണ്‍ പി. ജോസഫ്‌, ജോ. ജനറല്‍ കണ്‍വീനര്‍ ജേക്കബ്‌ തോമസ്‌ വല്ലേലില്‍ എന്നിവര്‍ക്ക്‌ കൈമാറി.

മഹാ ഇടവക ആക്ടിങ് ട്രസ്റ്റി തോമസ്‌ ചാക്കോ, ഇടവക സെക്രട്ടറി ജിജു പി. സൈമണ്‍, മലങ്കര സഭ മാനേജിങ് കമ്മിറ്റിയംഗം തോമസ്‌ കുരുവിള, റിസപ്ഷൻ കണ്‍വീനര്‍ ഉമ്മൻ വി. കുര്യൻ എന്നിവര്‍ സംബന്ധിച്ചു.

Next Post

യു.കെ: യു.കെയില്‍ പടര്‍ന്ന് പിടിച്ച്‌ പുതിയ ഒമിക്രോണ്‍ വകഭേദം

Mon Aug 7 , 2023
Share on Facebook Tweet it Pin it Email യു.കെയില്‍ പടര്‍ന്ന് പിടിച്ച്‌ പുതിയ ഒമിക്രോണ്‍ വകഭേദം.യുകെയിലെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നല്‍കിയിട്ടുള്ള ‘എറിസ്’ എന്നു വിളിക്കുന്ന ഈ വകഭേദമാണ് ഇപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക വിതയ്‌ക്കുന്നത്. യുകെയില്‍ ആദ്യമായി ജൂലൈ 31-നാണ് ഈ വകഭേദം ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് വിദഗ്ധ സംഘത്തിന്റെ പരിശോധനയില്‍ പുതിയ കൊറോണ വൈറസിന്റെ വകഭേദമാണിതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. രാജ്യത്ത് പനി ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന […]

You May Like

Breaking News

error: Content is protected !!