യു.കെ: യു.കെയില്‍ പടര്‍ന്ന് പിടിച്ച്‌ പുതിയ ഒമിക്രോണ്‍ വകഭേദം

യു.കെയില്‍ പടര്‍ന്ന് പിടിച്ച്‌ പുതിയ ഒമിക്രോണ്‍ വകഭേദം.യുകെയിലെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നല്‍കിയിട്ടുള്ള ‘എറിസ്’ എന്നു വിളിക്കുന്ന ഈ വകഭേദമാണ് ഇപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക വിതയ്‌ക്കുന്നത്.

യുകെയില്‍ ആദ്യമായി ജൂലൈ 31-നാണ് ഈ വകഭേദം ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് വിദഗ്ധ സംഘത്തിന്റെ പരിശോധനയില്‍ പുതിയ കൊറോണ വൈറസിന്റെ വകഭേദമാണിതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. രാജ്യത്ത് പനി ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന ഏഴിലൊരാള്‍ക്ക് എറിസ് സ്ഥിരീകരിക്കുന്നുണ്ടെന്നാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജൻസി പറയുന്നത്.തൊണ്ടവേദന, തലവേദന, ക്ഷീണം, ജലദോഷം, തുടങ്ങി സാധാരണ പനി ബാധിച്ചവരില്‍ കാണുന്ന പ്രകടമായ ലക്ഷണങ്ങള്‍ തന്നെയാണ് എറിസ് സ്ഥിരീകരിച്ചവരില്‍ കാണുന്ന പ്രധാന ലക്ഷണങ്ങള്‍.

Next Post

ഒമാന്‍: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരളവിഭാഗം യുവജനോത്സവം സെപ്തംബര്‍ 2 വരെ അപേക്ഷിക്കാം

Tue Aug 8 , 2023
Share on Facebook Tweet it Pin it Email മസ്ക്കറ്റ്: ഇന്ത്യൻ സോഷ്യല്‍ ക്ലബ് ഒമാൻ കേരള വിഭാഗം സംഘടിപ്പിക്കുന്ന യുവജനോത്സവ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായി അപേക്ഷകള്‍ സെപ്തംബര്‍ 2 രാത്രി 9വരെ ദാര്‍സൈറ്റിലെ ഇന്ത്യൻ സോഷ്യല്‍ ക്ലബ് ഓഫീസില്‍ സ്വീകരിക്കുമെന്ന് കേരള വിഭാഗം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ദാര്‍സൈറ്റിലുള്ള ഇന്ത്യൻ സോഷ്യല്‍ ക്ലബ് ഹാളിലും കേരള വിഭാഗം ഓഫീസിലും വച്ച്‌ സെപ്തംബര്‍ 28, 29, 30, ഒക്ടോബര്‍ 6, […]

You May Like

Breaking News

error: Content is protected !!