ഒമാനില്‍ വിവിധ പ്രദേശങ്ങളില്‍ മഴ

ഒമാനില്‍ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞദിവസം മഴ പെയ്തു. സാമാന്യം ഭേദപ്പെട്ട മഴയാണ് വിവിധ ഇടങ്ങളില്‍ ലഭിച്ചത്. വാദികള്‍ നിറഞ്ഞൊഴുകുകയും റോഡുകളില്‍ ഗതാഗത തടസ്സവും നേരിട്ടു. ചില വാദികളില്‍നിന്ന് സാഹസികമായാണ് പലരേയും രക്ഷിച്ചത്.

അതേസമയം, അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മഴക്ക് അകമ്ബടിയായി ചില ഇടങ്ങളില്‍ നല്ല കാറ്റും ഉണ്ടായിരുന്നു. റുസ്താഖ്, ഇബ്രി, അവാബി വിലായത്തുകളിലും ജബല്‍ ഹജര്‍ നിരകളിലും സമീപ പ്രദേശങ്ങളിലുമാണ് കനത്ത മഴ പെയ്തത്. മറ്റിടങ്ങളില്‍ നേരിയ മഴയാണ് കിട്ടിയത്. മഴ ലഭിച്ച സ്ഥലങ്ങളിലെല്ലാം രാവിലെ മുതല്‍ക്കുതന്നെ മൂടിക്കെട്ടിയ അന്തരീക്ഷമാണുണ്ടായിരുന്നത്.

Next Post

കുവൈത്തില്‍ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്ക് നിയന്ത്രണം

Thu Oct 6 , 2022
Share on Facebook Tweet it Pin it Email കുവൈത്ത്: ഡിജിറ്റല്‍ പരസ്യങ്ങള്‍ നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച്‌ കുവൈത്ത് സര്‍ക്കാര്‍ . ഇന്‍ഫര്‍മേഷന്‍ ഡെപ്യൂട്ടി മന്ത്രി മുഹമ്മദ് ബിന്‍ നാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇലക്‌ട്രോണിക് അഡ്വര്‍ടൈസിംഗ് റെഗുലേറ്ററി കമ്മിറ്റി യോഗമാണ് ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഓണ്‍ലൈന്‍ പരസ്യങ്ങള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ സാമ്ബത്തികവും സാമൂഹ്യവുമായി പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് നേരത്തെ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇലക്‌ട്രോണിക് പരസ്യം നിയന്ത്രിക്കുന്നതിനുള്ള നിയമ നടപടിക്രമങ്ങള്‍ സമിതിയുടെ […]

You May Like

Breaking News

error: Content is protected !!