കുവൈത്ത്: ശസ്‌ത്രക്രിയക്കായി വേണ്ടത് അപൂര്‍വ രക്തഗ്രൂപ്പായ ‘ബോംബെ’ ഗ്രൂപ്പ് – രക്തം ദാനം ചെയ്ത് യുവതി

കുവൈറ്റ് സിറ്റി: പത്ത് ലക്ഷം പേരില്‍ 4 പേര്‍ക്ക് മാത്രമുണ്ടാകുന്ന അപൂര്‍വ രക്തഗ്രൂപ്പായ ‘ബോംബെ’ ഗ്രൂപ്പ് രക്തം ദാനം ചെയ്ത് യുവതി.

കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ഇബിന്‍സിനാ ആശുപത്രിയില്‍ രണ്ടാഴ്ചിലധികമായി ചികിത്സയിലുള്ള കുട്ടിയുടെ അടിന്തര ശസ്ത്രക്രിയക്കായിയാണ് ബിഡികെ കുവൈറ്റ് രക്തദാനസേനാംഗവും മംഗലാപുരം സ്വദേശിനിയുമായ വിനുത ദയാനന്ദ രക്തദാനം നടത്തിയത്.

2017ല്‍ വിനുതയുടെ പ്രസവ ശസ്ത്രക്രിയക്ക് രക്തം ആവശ്യമായി വന്നപ്പോള്‍ ബിഡികെ പ്രവര്‍ത്തകര്‍ ഖത്തറില്‍ നിന്നും നിധീഷ് രഘുനാഥ് എന്ന ബോംബെ ഗ്രൂപ്പ് ദാതാവിനെ കുവൈറ്റിലെത്തിച്ച്‌ രക്തദാനം നടത്തിയിരുന്നു. ഇതിനുള്ള സ്നേഹപൂര്‍വമുള്ള കടം വീട്ടല്‍ കൂടിയായിരുന്നു വിനുതക്ക് ഈ രക്തദാനം. രക്തദാനത്തിനാവശ്യമായ ഹീമോഗ്ലോബിന്‍ നില ആര്‍ജ്ജിക്കുവാന്‍ രണ്ടാഴ്ചത്തെ തയ്യാറെടുപ്പ് വേണ്ടിവന്നു.

സെപ്തംബര്‍ രണ്ടാം വാരം കുട്ടിയുടെ ശസ്ത്രക്രിയക്ക് രക്തം ആവശ്യമായി വന്നപ്പോള്‍ കുവൈറ്റ് ബ്ലഡ് ബാങ്കധികൃതര്‍ ബിഡികെ പ്രതിനിധികളെ ബന്ധപ്പെടുകയും തുടര്‍ന്ന് അന്വേഷണം വിനുതയില്‍ എത്തുകയുമായിരുന്നു. റോയല്‍ ഹയാത്ത് ആശുപത്രിയില്‍ ടെക്നീഷ്യനായ വിനുത ജോലിത്തിരക്കിനിടയിലും ഭര്‍ത്താവിനൊപ്പം വെള്ളിയാഴ്ച രാവിലെ ജാബ്രിയ സെന്‍ട്രല്‍ ബ്ലഡ് ബാങ്കിലെത്തി രക്തം നല്‍കി.

അടിയന്തിര സാഹചര്യത്തില്‍ രക്തദാനത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് മുന്നോട്ടു വന്ന വിനുതയെ ബ്ലഡ് ബാങ്ക് അധികൃതര്‍ ആദരിച്ചു. 1952-ല്‍ മുംബയില്‍ ഡോ. ഭെന്‍ഡേയാണ് ഈ രക്തഗ്രൂപ്പ് ആദ്യമായി തിരിച്ചറിഞ്ഞത്. മഹാരാഷ്ട്രയിലും അതിനോടു ചേര്‍ന്ന കര്‍ണ്ണാടകയുടെ ചില പ്രദേശങ്ങളിലുമാണ് ബോംബെ ഓ പോസിറ്റീവ് രക്തം ഉള്ളവരെ കൂടുതലായി തിരിച്ചറിഞ്ഞിട്ടുള്ളത്. അതിനാലാണ് ഈ രക്തഗ്രൂപ്പിന് ബോംബെ ഗ്രൂപ്പ് എന്ന പേരു വരാന്‍ കാരണം.

Next Post

കുവൈത്ത്: 18 മാസങ്ങള്‍ക്ക് ശേഷം 5 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഇന്ന് വിദ്യാലയങ്ങളിലേക്ക് സുരക്ഷാ ഒരുക്കങ്ങള്‍ പൂര്‍ത്തിയതായി ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട്‌ ചെയ്തു

Sun Oct 3 , 2021
Share on Facebook Tweet it Pin it Email കുവൈറ്റ് :18 മാസങ്ങള്‍ക്ക് ശേഷം 5ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഇന്ന് വിദ്യാലയങ്ങളിലേക്ക് സുരക്ഷാ ഒരുക്കങ്ങള്‍ പൂര്‍ത്തിയതായി ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട്‌ ചെയ്തു. കോവിഡ് മാനദന്ധങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും വിദ്യാലങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുക., രാജ്യത്തെ സ്വാകാര്യ വിദ്യാലയങ്ങള്‍ കഴിഞ്ഞ വാരം മുതല്‍ പ്രവര്‍ത്തനമാരഭിച്ചിരുന്നു. ഇന്ന് സര്‍ക്കാര്‍ വിദ്യാലയങ്ങളും തുറക്കുന്നത്തോട് കൂടി പൊതു നിരത്തുകളില്‍ രൂക്ഷമായ ഗതാഗത കുരുക്കുകള്‍ അനുഭവപ്പെടുമെന്നു ഗതാഗത മന്ത്രാലയം മുന്നറിയിപ്പ് […]

You May Like

Breaking News

error: Content is protected !!