കുവൈത്ത്: വന്‍തോതില്‍ മദ്യം കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി- ആറ് വിദേശികള്‍ പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വന്‍തോതില്‍ മദ്യം കടത്താനുള്ള ശ്രമം സുരക്ഷാ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തി. മൂന്ന് കണ്ടെയ്‍നറുകളിലായി പതിനെണ്ണായിരത്തിലധികം ബോട്ടില്‍ മദ്യമാണ് രാജ്യത്തിന്റെ കര അതിര്‍ത്തി വഴി കൊണ്ടുവരാന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്‍തു.

കേബിളുകളും ബാറ്ററികളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കൊണ്ടുവന്ന വലിയ കണ്ടെയ്‍നറുകളിലായിരുന്നു പെട്ടെന്ന് ശ്രദ്ധയില്‍പെടാത്ത വിധത്തില്‍ മദ്യക്കുപ്പികള്‍ ഒളിപ്പിച്ചിരുന്നത്. രണ്ട് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് ഈ സാധനങ്ങള്‍ എത്തിയതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.

അറസ്റ്റിലായ ആറ് പേര്‍ സൗദി അറേബ്യ, ഈജിപ്ത്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പൗരന്മാരാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കുവൈത്ത് പ്രധാന മന്ത്രിയുടെ ചുമതല വഹിക്കുന്ന ആഭ്യന്തര മന്ത്രിയും പരിശോധനകള്‍ക്ക് സാക്ഷിയാവാന്‍ എത്തിയിരുന്നു.

വന്‍മദ്യശേഖരം പിടിച്ചെടുക്കുന്ന ദൃശ്യങ്ങള്‍ അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

Next Post

ഒമാൻ ഹെൽത്ത് എക്‌സിബിഷൻ - 150 പ്രദർശകർ

Tue Sep 20 , 2022
Share on Facebook Tweet it Pin it Email മസ്ക​ത്ത്​: രാ​ജ്യ​ത്തി​ന്‍റെ ആ​രോ​ഗ്യ​മേ​ഖ​യി​ല്‍ വി​ക​സ​ന​ത്തി​ന്‍റെ പു​ത്ത​നു​ണ​ര്‍​വേ​കു​ന്ന ഒ​മാ​ന്‍ ഹെ​ല്‍​ത്ത് എ​ക്‌​സി​ബി​ഷ​ന്‍ ആ​ന്‍​ഡ്​ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ ലോ​ക​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള 150 പ്ര​ദ​ര്‍​ശ​ക​ര്‍ പ​​​ങ്കെ​ടു​ക്കു​മെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു . സെ​പ്​​റ്റം​ബ​ര്‍ 26 മു​ത​ല്‍ 28 വ​രെ ഒ​മാ​ന്‍ ക​ണ്‍​വെ​ന്‍​ഷ​ന്‍ ആ​ന്‍​ഡ്​ എ​ക്സി​ബി​ഷ​ന്‍ സെ​ന്‍റ​റി​ലെ ഹാ​ള്‍ ന​മ്ബ​ര്‍ അ​ഞ്ചി​ലാ​യി​രി​ക്കും പ​രി​പാ​ടി. മേ​ള​യി​ല്‍ 5000 ത്തി​ല​ധി​കം ആ​ളു​ക​ള്‍ സം​ബ​ന്ധി​ക്കു​മെ​ന്നാ​ണ്​ ക​ണ​ക്കു​ കൂ​ട്ടു​ന്ന​ത്. സ​യ്യി​ദ് ഫ​ഹ​ര്‍ […]

You May Like

Breaking News

error: Content is protected !!