സൗദി: നിയമ ലംഘകരായ വിദേശികളെ ജോലിക്കു നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു 20 ലക്ഷം രൂപ വരെ പിഴ

റിയാദ്: സൗദിയില്‍ നിയമ ലംഘകരായ വിദേശികളെ ജോലിക്കു നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം റിയാല്‍ (20 ലക്ഷം രൂപ) വരെ പിഴ ചുമത്തുമെന്ന് പാസ്‌പോര്‍ട്ട് (ജവാസത്) ഡയറക്ടറേറ്റ് .

നിയമ ലംഘകരെ ജോലിയില്‍ നിയമിക്കുന്നവരും സ്വന്തം സ്പോണ്‍സര്‍ഷിപ്പിലുള്ള തൊഴിലാളികളെ സ്വന്തം നിലക്ക് ജോലി ചെയ്യാനോ മറ്റുള്ളവര്‍ക്കു കീഴില്‍ ജോലി ചെയ്യാനോ പുറത്തേക്ക് വിടുന്നവര്‍ക്കും മറ്റു സ്പോണ്‍സര്‍മാര്‍ക്കു കീഴിലെ തൊഴിലാളികളെ ഉപയോഗിക്കുന്നവര്‍ക്കുമെല്ലാം ഒരു ലക്ഷം റിയാല്‍ തോതില്‍ പിഴ ലഭിക്കും. ഇത്തരം സ്ഥാപനങ്ങള്‍ക്ക് അഞ്ചു വര്‍ഷം വരെ പുതിയ തൊഴില്‍ വിസകള്‍ നിഷേധിക്കും.

നിയമ ലംഘകരെ ജോലിക്ക് വെച്ചതിന്റെ ഉത്തരവാദിത്തമുള്ള മാനേജര്‍ക്ക് ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. അതെ സമയം വിദേശികളായ മാനേജര്‍മാരെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തുകയും ചെയ്യും. നിയമ ലംഘകരുടെ എണ്ണത്തിനനുസരിച്ച്‌ സ്ഥാപനങ്ങള്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും.

ഇഖാമ, തൊഴില്‍ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും കുറിച്ച്‌ മക്ക, റിയാദ് പ്രവിശ്യകളില്‍ 911 എന്ന നമ്ബറിലും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്ബറിലും ബന്ധപ്പെട്ട് എല്ലാവരും അറിയിക്കണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് നിര്‍ദ്ദേശം നല്‍കി .

Next Post

കുവൈത്ത്: തൊഴിലിടങ്ങളില്‍ ‌സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കാൻ 30 കമ്പനികള്‍

Wed Dec 1 , 2021
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി∙ രാജ്യത്തെ തൊഴിലിടങ്ങളില്‍ ‌സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കുന്ന പ്രഖ്യാപനത്തില്‍ 30 സ്വകാര്യ കമ്ബനികള്‍ ഒപ്പുവച്ചു. സുപ്രീം ‌പ്ലാനിങ് കൗണ്‍സില്‍ സെക്രട്ടറിയറ്റ് യുഎന്‍ ‌ഡവലപ്മെന്‍ന്‍റ് പ്രോഗ്രാമിന്റെ സഹകരണത്തോടെ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച്‌ നടത്തിയ പരിപാടിയിലായിരുന്നു പ്രഖ്യാപനം. സാമ്ബത്തികമായും സാമൂഹികമായും സ്ത്രീ ശാക്തീകരണത്തിന് രാജ്യം നടത്തുന്ന പരിശ്രമങ്ങള്‍ ‌ലോകം അംഗീകരിക്കുന്നുവെന്ന് ചടങ്ങില്‍ ‌അറബ് ‌രാജ്യങ്ങള്‍ക്കായുള്ള ‌യുഎന്‍ വനിതാ […]

You May Like

Breaking News

error: Content is protected !!