കുവൈത്ത്: ആദ്യ ഒമിക്രോണ്‍ വൈറസ്​ കേസ് സ്ഥിരീകരിച്ചു

കുവൈത്ത്​ സിറ്റി: കുവൈത്തില്‍ ആദ്യ ഒമിക്രോണ്‍ വൈറസ്​ കേസ് സ്ഥിരീകരിച്ചു. ആഫ്രിക്കന്‍ രാജ്യത്ത്​ പോയിട്ടുണ്ടായിരുന്ന യൂറോപ്യന്‍ പൗരനാണ്​ ജനിതക മാറ്റം വന്ന കൊറോണ വൈറസ്​ സ്ഥിരീകരിച്ചത്​.

ഇയാള്‍ രണ്ട്​ ഡോസ്​ വാക്​സിന്‍ സ്വീകരിച്ചിട്ടുണ്ടായിരുന്നുവെന്ന്​ ആരോഗ്യ മന്ത്രാലയ വക്​താവ്​ ഡോ. അബ്​ദുല്ല അല്‍ സനദ്​ അറിയിച്ചു. കുവൈത്തില്‍ എത്തുന്നതിനു മുമ്ബ്​ തന്നെ അംഗീകൃത വാക്സി​െന്‍റ രണ്ടു ഡോസുകളും ഇദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നതായും രോഗ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോവിഡ്​ പ്രോ​േട്ടാകോള്‍ പാലിച്ച്‌​ ഇന്‍സ്​റ്റിറ്റ്യൂഷനല്‍ ​ക്വാറന്‍റീനിലാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വൈറസ്​ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കുവൈത്ത്​ സാധ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ബൂസ്​റ്റര്‍ ഡോസ്​ ഉള്‍പ്പെടെ വാക്​സിന്‍ സ്വീകരിക്കാന്‍ കുവൈത്തികളും വിദേശികളും മുന്നോട്ടുവരണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

Next Post

കു​വൈ​ത്ത്: ഡ്രൈവിങ്​ ലൈസൻസ്​ അർഹത പരിശോധിക്കും

Wed Dec 8 , 2021
Share on Facebook Tweet it Pin it Email കു​വൈ​ത്ത്​ സി​റ്റി: ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സ്​ സ്വ​ന്ത​മാ​ക്കു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചി​ട്ടു​ണ്ടോ എ​ന്ന്​ പ​രി​ശോ​ധി​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ശൈ​ഖ്​ ഫൈ​സ​ല്‍ ​അ​ല്‍ ന​വാ​ഫ്​ ഗ​താ​ഗ​ത വ​കു​പ്പി​ന്​ നി​ര്‍​ദേ​ശം ന​ല്‍​കി. നി​ശ്ചി​ത മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത വി​ദേ​ശി​ക​ളു​ടെ ലൈ​സ​ന്‍​സ്​ പി​ന്‍​വ​ലി​ക്കും. ലൈ​സ​ന്‍​സ്​ എ​ടു​ക്കു​​​മ്ബോ​ള്‍ യോ​ഗ്യ​ത ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍​ക്ക്​ പി​ന്നീ​ട്​ യോ​ഗ്യ​ത ന​ഷ്​​ട​പ്പെ​ട്ടി​ട്ടു​​ണ്ടെ​ങ്കി​ല്‍ റ​ദ്ദാ​ക്കും. രാ​ജ്യ​ത്ത്​ വി​ദേ​ശി​ക​ള്‍​ക്ക് ഡ്രൈ​വി​ങ് ലൈ​സ​ന്‍​സ് ല​ഭി​ക്കു​ന്ന​തി​ന് ചു​രു​ങ്ങി​യ​ത്​ 600 […]

You May Like

Breaking News

error: Content is protected !!