കുവൈത്ത്: വിന്റര്‍ വണ്ടര്‍ ലാന്‍ഡ് വിനോദ പാര്‍ക്ക് ഉദ്ഘാടനം നാളെ

കുവൈത്ത് സിറ്റി: വിന്റര്‍ വണ്ടര്‍ ലാന്‍ഡ് വിനോദ പാര്‍ക്ക് ഞായറാഴ്ച പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും. അവധി ദിവസങ്ങളില്‍ ഉച്ചക്ക് ഒരു മണി മുതല്‍ രാത്രി 12 മണിവരെയും മറ്റു ദിവസങ്ങളില്‍ വൈകീട്ട് അഞ്ചു മുതല്‍ രാത്രി 12 മണി വരെയും ആയിരിക്കും പാര്‍ക്കിന്റെ പ്രവര്‍ത്തനം. എല്ലാ പ്രായത്തിലുമുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന വിധത്തില്‍ വിവിധ റൈഡുകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. അഞ്ചു ദിനാറാണ് പ്രവേശന ഫീസ്‌.

ഒരാള്‍ക്ക് പ്രതിദിനം പരമാവധി 10 ടിക്കറ്റുകള്‍ മാത്രമാണ് അനുവദിക്കുക. നാലു വയസ്സു വരെ പ്രായമായ കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും കുടുംബത്തോടെ എത്തി ശൈത്യകാലം ആഘോഷിക്കുവാനുള്ള എല്ലാ സൗകര്യങ്ങളും പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്കായി വിശാലമായ പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Next Post

ഒമാന്‍: തിരുവനന്തപുരം സ്വദേശിയെ ഒമാനില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

Sun Dec 11 , 2022
Share on Facebook Tweet it Pin it Email തിരുവനന്തപുരം സ്വദേശിയെ ഒമാനില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വെളിക്കോട് നെടുമങ്ങാട് കോണത്തുമേലെ വീട് സുകുമാരന്‍ ഷിബുവിനെ (44) ആണ് അല്‍ അശ്കറയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവ്: രാഘവന്‍ സുകുമാരന്‍. മാതാവ്: ഗൗരി തങ്കം. ഭാര്യ: മഞ്ജു ഷിബു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു.

You May Like

Breaking News

error: Content is protected !!