യു.കെ: സ്‌ട്രെപ് എ രോഗം മൂലം യുകെയില്‍ 30 കുട്ടികള്‍ക്ക് മരണം സംഭവിച്ചതായി റിപ്പോര്‍ട്ട്

ലണ്ടന്‍: സ്ട്രെപ്പ് എ രോഗം മൂലം യുകെയില്‍ ഇപ്പോള്‍ കുറഞ്ഞത് 30 കുട്ടികളെങ്കിലും മരിച്ചതായി കണക്കുകള്‍. സെപ്തംബര്‍ 19 നും ഡിസംബര്‍ 25 നും ഇടയില്‍ ഈ സീസണില്‍ ഇതുവരെ 18 വയസ്സിന് താഴെയുള്ള 25 പേര്‍ ഇംഗ്ലണ്ടില്‍ മരിച്ചതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി അറിയിച്ചു. ഒക്ടോബര്‍ 3 മുതല്‍ സ്‌കോട്ലന്‍ഡില്‍ 10 വയസ്സിന് താഴെയുള്ള രണ്ടു കുട്ടികള്‍ ഐഗാസ് ബാധിച്ചു മരിച്ചതായി പബ്ലിക് ഹെല്‍ത്ത് സ്‌കോട്ലന്‍ഡ് ബുധനാഴ്ച അറിയിച്ചു. ബെല്‍ഫാസ്റ്റിലേയും വെയില്‍സിനേയും ഐഗാസില്‍ നിന്നുള്ള മൂന്നു കുട്ടികളുടെ മരണവും യുകെഎച്ച്എസ്എ രേഖപ്പെടുത്തിയിട്ടുണ്ട്, ഇതോടെ രോഗം ബാധിച്ച് മരിച്ച യുകെയിലെ കുട്ടികളുടെ എണ്ണം 30 ആയി.

ഇംഗ്ലണ്ടിലെ എല്ലാ പ്രിയ വിഭാഗങ്ങളിലായി 122 പേര്‍ ഐ ഗാസ് ബാധിച്ച് മരിച്ചിട്ടുണ്ട്. 2017 മുതല്‍ 2018 വരെയുള്ള സീസണില്‍ കുട്ടികളിലെ 27 മരണങ്ങളില്‍ ഉള്‍പ്പെടെ സീസണില്‍ ഉടനീളം ആകെ 355 മരണങ്ങളുണ്ടായി. സ്ട്രെപ്പ് എ മൂലമുണ്ടാകുന്ന രോഗങ്ങളില്‍ ചര്‍മ്മ അണുബാധ ഇംപെറ്റിഗോ ,സ്‌കോര്‍ലറ്റ് ഫീവര്‍, തൊണ്ട വേദന എന്നിവ ഉള്‍പ്പെടുന്നു. അതിനിടെ ഭൂരിപക്ഷം കേസുകളിലും രോഗം ഗുരുതരമാകുന്നില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി ഹംസ യൂസഫ് പറഞ്ഞു. ആന്റിബയോട്ടിക് ചികിത്സ ലഭ്യമാണ്. യുകെ ഗവണ്‍മെന്റിനൊപ്പം ചേര്‍ന്ന് ആവശ്യത്തിന് മരുന്നു സപ്ലൈ നിലനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്, അദ്ദേഹം വ്യക്തമാക്കി.

Next Post

കുവൈത്ത്: കുവൈത്ത് ദിനാര്‍ ഏറ്റവും മൂല്യമേറിയ കറന്‍സി

Fri Dec 30 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: ഡോളറിനെക്കാള്‍ മൂന്നിരട്ടി മൂല്യം ഉയര്‍ന്ന് കുവൈത്തിന്റെ കറന്‍സിയായ കുവൈത്ത് ദിനാര്‍. 2022 ഡിസംബര്‍ 28ലെ കണക്കനുസരിച്ച്‌ കുവൈത്ത് ദിനാറിന് വില 270 രൂപക്ക് മുകളില്‍ ആണ്. ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറന്‍സി എന്ന കിരീടവും കുവൈത്ത് ദിനാറിനുണ്ട്. കേരളത്തിന്റെ പകുതിയോളം മാത്രം വിസ്തീര്‍ണമുള്ള രാജ്യമായ കുവൈത്തില്‍ 44 ലക്ഷത്തില്‍ താഴെയാണ് ജനസംഖ്യ. അതില്‍ മൂന്നിലൊന്ന് മാത്രമാണ് […]

You May Like

Breaking News

error: Content is protected !!