കുവൈത്ത്: കുവൈത്തില്‍ നിയമം പാലിക്കാത്ത മോട്ടോര്‍ ബൈക്കുകള്‍ കണ്ടെത്തുന്നതിനായി വ്യാപക പരിശോധന

കുവൈത്തില്‍ നിയമം പാലിക്കാത്ത മോട്ടോര്‍ ബൈക്കുകള്‍ കണ്ടെത്തുന്നതിനായി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്മെന്റ് പരിശോധന തുടരുന്നു.

നിര്‍ദിഷ്ട പാതകളും പെര്‍മിറ്റ് വ്യവസ്ഥകളും പാലിക്കാത്തത്, കാലഹരണപ്പെട്ട ഇന്‍ഷുറന്‍സ്, ലൈസന്‍സ് കൈവശം ഇല്ലാത്തത്, ഹെല്‍മറ്റ് ധരിക്കാത്തത് എന്നിങ്ങനെ വ്യത്യസ്ത ട്രാഫിക് ലംഘനങ്ങളില്‍ കഴിഞ്ഞ ദിവസം 422 കേസ് രജിസ്റ്റര്‍ ചെയ്തു.

208 മോട്ടോര്‍ ബൈക്കുകള്‍ പിടിച്ചെടുത്ത് ട്രാഫിക് റിസര്‍വേഷന്‍ ഗാരേജിലേക്കു മാറ്റി. ഞായറാഴ്ച 302 കേസ് റിപ്പോര്‍ട്ട് ചെയ്തു. നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. പരിശോധന തുടരുമെന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്മെന്റ് അറിയിച്ചു.

Next Post

യു.കെ: കോവിഡ് ആശങ്കകള്‍ അവസാനിക്കുന്നില്ല, അഞ്ചു പേര്‍ക്ക് ജീവന്‍ നഷ്ടമായി, 40 ല്‍ ഒരാള്‍ക്ക് വീതം തീവ്രവ്യാപന ശേഷിയുള്ള വൈറസ്

Mon Apr 24 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: കോവിഡ് ആശങ്കയ്ക്ക് അവസാനമില്ല. ആര്‍ക്ടറസ് കോവിഡ് സ്ട്രെയിനാണ് ഇപ്പോള്‍ ബ്രിട്ടനില്‍ പുതിയ തരംഗത്തിന് വഴിയൊരുക്കുമെന്ന ആശങ്ക സൃഷ്ടിക്കുന്നത്. ഇന്ത്യയില്‍ ആഞ്ഞടിക്കുന്ന തരംഗത്തിന് പിന്നിലുള്ള ആര്‍ക്ടറസ് സ്ട്രെയിന്‍ ബ്രിട്ടനില്‍ അഞ്ച് പേരുടെ ജീവനെടുത്തതായാണ് റിപ്പോര്‍ട്ട്. രണ്ട് മാസം മുന്‍പ് ഇന്ത്യയില്‍ വ്യാപിക്കാന്‍ തുടങ്ങിയ സ്ട്രെയിന്‍ മൂലം കേസുകളില്‍ 90 ഇരട്ടി വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും […]

You May Like

Breaking News

error: Content is protected !!