20 വയസ്സു മുതല്‍ ഹൃദയത്തിന്റെ ധമനികളില്‍ ബ്ലോക്ക് രൂപപ്പെടും: വ്യായാമം തുടങ്ങും മുന്‍പ് അറിയേണ്ട ഗൗരവമേറിയ കാര്യങ്ങള്‍

ഇരുപതു വയസ്സുമുതലാണ് ബ്ലോക്കുകള്‍ ആരംഭിച്ചു തുടങ്ങുക. പ്രായം കൂടുംതോറും അതു കൂടിവരും. ഷട്ടില്‍ കളിക്കുന്നവരിലൊക്കെ പലപ്പോഴും കളിക്കിടെ ഹൃദയാഘാതം മൂലം മരണം സംഭവിക്കുന്നത് കാണാറുണ്ട്. ചിലരില്‍ ഷട്ടിലിനിടെ ബി.പി 200 വരെയൊക്കെ കൂടുന്നതും കാണാറുണ്ട്.

ചെറുപ്പക്കാരുടേത് നേരിയ രക്തക്കുഴലുകള്‍ ആയതിനാല്‍ പെട്ടെന്ന് പൊട്ടലുണ്ടായി ഹൃദയാഘാതം സംഭവിക്കാം. ജിമ്മുകളിലും മറ്റും ഇത്തരം സാഹചര്യത്തെ പ്രതിരോധിക്കാനുള്ള നടപടികള്‍ കൈക്കൊള്ളേണ്ടത് അനിവാര്യമാണ്. ഹൃദയം ഒരു താളത്തില്‍ മിടിക്കുന്നത് തെറ്റിപ്പോവുകയാണ് സംഭവിക്കുന്നത്. ഒരിക്കലും വ്യായാമമോ വര്‍ക്കൗട്ടോ വാശിയോടെ എന്തെങ്കിലും ജയിക്കാന്‍ പോകുന്നതു പോലെ ചെയ്യേണ്ട കാര്യമല്ല. അവ വളരെ ആയാസരഹിതമായി ആസ്വദിച്ച് ചെയ്യേണ്ട കാര്യമാണ്. ഇരുപതു വയസ്സിനു മുകളില്‍ പ്രായമുള്ളവരെല്ലാം വര്‍ക്കൗട്ട് ആരംഭിക്കും മുമ്പ് ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതാണ്.

15 മുതല്‍ ഇരുപത്തിയഞ്ചു വയസ്സു വരെ പ്രായമുള്ളവരില്‍ ഇടയ്ക്കിടെ തലകറക്കമോ ഓര്‍മയില്ലാതാവുകയോ ഒക്കെ ചെയ്താല്‍ ഇലക്ട്രോ ഫിസിയോ സ്റ്റഡി നടത്തി ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം. പലപ്പോഴും ഹൃദ്രോഗ സംബന്ധമായ പ്രശ്‌നങ്ങളാണ് നിങ്ങള്‍ക്കെന്നു പറയുമ്പോള്‍ ഞങ്ങള്‍ കൃത്യമായി വ്യായാമം ചെയ്തിരുന്നു, യോഗ ചെയ്തിരുന്നു, ഭക്ഷണം നിയന്ത്രിച്ചിരുന്നു എന്നൊക്കെ പറയുന്നവരുണ്ട്. പക്ഷേ ഇവയൊക്കെ ഉണ്ടാകുമ്പോഴും നിങ്ങള്‍ പൂര്‍ണമായി ഹൃദ്രോഗത്തില്‍ നിന്ന് സുരക്ഷിതരാണ് എന്നു പറയാനാവില്ല. പ്രായമാകുന്നതിനൊപ്പം അപകടസാധ്യതകളും കൂടും. ഭക്ഷണരീതിയായാലും വ്യായാമമായും എല്ലാം മിതമായി കൊണ്ടുപോവുക എന്നതാണ് പ്രധാനം.

Next Post

യുകെ: ബ്രിട്ടൻ കെഎംസിസി ഫാമിലി മീറ്റ് ഇന്ന് ഈസ്റ്റ് ഹാമിൽ

Sat Nov 5 , 2022
Share on Facebook Tweet it Pin it Email ബ്രിട്ടൻ കെഎംസിസി ഫാമിലി മീറ്റ് ഇന്ന് ഈസ്റ്റ് ഹാമിൽ വെച്ച് നടക്കുന്നു . യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ആളുകൾ പങ്കെടുക്കും . പരിപാടി വിജയകരമാക്കാൻ എല്ലാവരും പങ്കെടുക്കണമെന്ന് ബ്രിട്ടൻ കെഎംസിസി ഭാരവാഹികൾ അറിയിച്ചു.

You May Like

Breaking News

error: Content is protected !!