കുവൈത്ത് അന്താരാഷ!ട്ര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് ശേഖരവുമായി പ്രവാസി വനിത പിടിയില്‍. 40 വയസുകാരിയായ ഏഷ്യക്കാരിയാണ് പിടിയിലായത്.
പ്രതിയുടെ വ്യക്തി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവരില്‍ നിന്നും 40 പാക്കറ്റ് ഹാഷിഷാണ് പിടിച്ചെടുത്തത്.
കുവൈത്ത് എയര്‍ കാര്‍ഗോ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ബാഗില്‍ പല സ്ഥലത്തായി ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് കണ്ടുപിടിച്ചത്. പിടിയിലായ യുവതിയെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു.