കുവൈത്ത്: കേരള പ്രസ്സ് ക്ലബ്ബ് കുവൈത്ത് മാധ്യമ സമ്മേളനം നാളെ

കേരള പ്രസ്സ് ക്ലബ്ബ് കുവൈത്ത് സംഘടിപ്പിക്കുന്ന മാധ്യമ സമ്മേളനം നാളെ വൈകിട്ട് ആറിന് സാല്‍മിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ മുഖ്യാതിഥിയാകും. മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകരന്‍ പ്രഭാഷണം നടത്തും. പ്രസ്സ് ക്ലബ്ബ് സ്ഥാപക അംഗവും ഫോട്ടോ ജേര്‍ണലിസ്റ്റുമായിരുന്ന അന്തരിച്ച ഗഫൂര്‍ മൂടാടിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ‘പ്രസ്സ് ഫോട്ടോ അവാര്‍ഡ്’ ജേതാവിനെ ചടങ്ങില്‍ പ്രഖ്യാപിക്കും.

വാര്‍ത്താസമ്മേനത്തില്‍ പ്രസിഡണ്ട് മുനീര്‍ അഹമ്മദ്, ജനറല്‍ സെക്രട്ടറി ടി.വി ഹിക്മത്ത്, ട്രഷറര്‍ അനില്‍ കെ. നമ്ബ്യാര്‍, പ്രോഗ്രാം കണ്‍വീനര്‍ സത്താര്‍ കുന്നില്‍, കൃഷ്ണന്‍ കടലുണ്ടി എന്നിവര്‍ പങ്കെടുത്തു.

Next Post

ഒമാൻ: ഈ ദിവസങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡ് സേവനങ്ങള്‍ ഇല്ല - അറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്

Thu Dec 15 , 2022
Share on Facebook Tweet it Pin it Email മസ്‌കറ്റ്: ഒമാനില്‍ പൗരന്മാര്‍ക്കും വിദേശികള്‍ക്കുമുള്ള തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഡിസംബര്‍ 18നും 25നും ഉണ്ടാകില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) അറിയിച്ചു. ഒമാനില്‍ നഗരസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതെന്നും ആര്‍ഒപി ഡയറക്ടറേറ്റ് ഓഫ് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ അറിയിച്ചു. പുതുക്കിയ കാര്‍ഡുകള്‍ നല്‍കല്‍, കാലാവധി കഴിഞ്ഞവ പുതുക്കല്‍, കളഞ്ഞുപോയ കാര്‍ഡുകള്‍ക്ക് പകരം നല്‍കല്‍ […]

You May Like

Breaking News

error: Content is protected !!