യുകെ: സ്‌കൂളുകളില്‍ ഹൈന്ദവ വിരുദ്ധ വികാരം ശക്തം, മുസ്ലിം വിദ്യാര്‍ഥികള്‍ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

ലണ്ടന്‍: യുകെ സ്‌കൂളുകളില്‍ ഹിന്ദു വിരുദ്ധ വിദ്വേഷം കടുത്ത നിലയിലെന്ന് ഹെന്‍ട്രി ജാക്സണ്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ട്. ഹിന്ദു വിദ്യാര്‍ത്ഥികളും, ഇവരുടെ കുടുംബങ്ങളും യുകെയില്‍ കനത്ത വെല്ലുവിളി നേരിടുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യുകെയിലെ ഹൈന്ദവ വിദ്വേഷം പരിശോധിക്കുന്ന ആദ്യത്തെ പഠനമാണ് ഇത്. സര്‍വ്വെയില്‍ പങ്കെടുത്ത 51% രക്ഷിതാക്കളാണ് ഹിന്ദുവിരുദ്ധ വിദ്വേഷത്തിന്റെ അനുഭവങ്ങള്‍ തങ്ങളുടെ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ നേരിടേണ്ടി വരുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. അഞ്ച് വര്‍ഷം മുന്‍പ് ഇത്തരം സംഭവങ്ങള്‍ കേവലം 1% മാത്രമായിരുന്നുവെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തിയിരുന്നു. സ്‌കൂളുകളില്‍ ഹിന്ദുത്വം പഠിപ്പിക്കുന്നത് ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്ക് എതിരായ മതപരമായ വിവേചനം വര്‍ദ്ധിപ്പിക്കുമെന്ന് രക്ഷിതാക്കള്‍ ആശങ്കപ്പെടുന്നു. എന്നാല്‍ സ്‌കൂളുകള്‍ക്ക് ഇത് തിരിച്ചറിയാനും, നടപടിയെടുക്കാനും സാധ്യത കുറവാണെന്ന് രക്ഷിതാക്കള്‍ വ്യക്തമാക്കുന്നു. ഹിന്ദുവായതിന്റെ പേരില്‍ ബീഫ് എറിയുന്നതും, ഹിന്ദുക്കള്‍ ഹെര്‍ബിവോറസ് (സസ്യഭുക്കായ മൃഗം) ആണെന്നതിനാല്‍ തങ്ങള്‍ തിന്നുമെന്നുള്ള ഭീഷണിയുമെല്ലാം വിദ്യാര്‍ത്ഥികള്‍ നേരിടേണ്ടി വരുന്നു. സാക്കിര്‍ നായിക്കിന്റെ വീഡിയോ കാണാന്‍ നിര്‍ബന്ധിക്കുകയും, മതം മാറാന്‍ സഹവിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. മതപരമായ മേലധികാരം തങ്ങള്‍ക്കാണെന്ന് സ്ഥാപിക്കാന്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ ശ്രമിക്കുന്നതും പതിവാണ്. ബ്രിട്ടീഷ് സ്‌കൂളുകളില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും, തടയാനും നടപടി ഉണ്ടാകണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. മറിച്ചായാല്‍ ഹിന്ദു സമൂഹത്തിന് മാത്രമല്ല എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ഇത് ബുദ്ധിമുട്ടായി തീരും.

ഇതിനിടെ ഗുരുതരമായ ലേബര്‍ ക്ഷാമം അനുഭവിക്കുന്ന രാജ്യമാണ് യുകെ. ഈ ഘട്ടത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശ ജോലിക്കാരെ ആകര്‍ഷിക്കാനായി സൗജന്യ ജോബ് പോര്‍ട്ടലിന് തുടക്കം കുറിച്ചിരിക്കുകയാണ് യുകെ ഗവണ്‍മെന്റ്. ഇതിനോടകം 1.7 ലക്ഷം തൊഴിലവസരങ്ങളാണ് പോര്‍ട്ടലില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ടെക് ഉള്‍പ്പെടെ എല്ലാ മേഖലകളും ഇതില്‍ ഉള്‍പ്പെടും. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഇതില്‍ അപ്ലൈ ചെയ്യാന്‍ സാധിക്കും. ടീച്ചിംഗ്, കണ്‍സ്ട്രക്ഷന്‍, ഹോട്ടല്‍ വ്യവസായം തുടങ്ങിയവയിലും വേക്കന്‍സികളുണ്ട്. യുകെയിലെ വിവിധ മേഖലകളില്‍ ജോലി കണ്ടെത്താന്‍ ഫില്‍റ്ററുകളും ലഭ്യമാണ്. നിലവില്‍ രാജ്യം നേരിടുന്ന ലേബര്‍ ക്ഷാമം പരിഹരിക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് കരുതുന്നത്. യുകെയില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്കും ഇത് ഗുണകരമാണ്. 2022-ല്‍ 2,836,490 വിസകളാണ് യുകെ നല്‍കിയത്. ഇതില്‍ 25% ഇന്ത്യന്‍ പൗരന്‍മാര്‍ക്കാണ് ലഭിച്ചത്. യുകെ ഏറ്റവും കൂടുതല്‍ വിസ നല്‍കിയ രാജ്യം ഇതോടെ ഇന്ത്യയായി മാറി. ഇത് 2023-ലും തുടരുമെന്നാണ് കരുതുന്നത്. ഇന്ത്യ-യുകെ യംഗ് പ്രൊഫഷണല്‍സ് സ്‌കീം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഇരുരാജ്യങ്ങളിലേക്കും യുവാക്കളുടെ വരവുപോക്ക് വേഗത്തിലാക്കും.

Next Post

ഒമാന്‍: യു.ടി.എസ്.സി ഇഫ്താര്‍

Sat Apr 22 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: യുനൈറ്റഡ് തലശ്ശേരി സ്‌പോര്‍ട്‌സ് ക്ലബ് (യു.ടി.എസ്.സി) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഹഫാ ഹൗസ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ സമൂഹത്തിലെ നാനാ തുറകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. ഏഷ്യന്‍ ഹോക്കി ഫെഡറേഷന്റെ വൈസ് ചെയര്‍മാനായി നിയമിതനായ ഒമാന്‍ ഹോക്കി അസോസിയേഷന്‍ ചെയര്‍മാന്‍ ഡോ. മര്‍വാന്‍ ജുമാ അല്‍ ജമായെ ചടങ്ങില്‍ ആദരിച്ചു. ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി അനൂപ് ബിജിലി, […]

You May Like

Breaking News

error: Content is protected !!