ഒമാന്‍ അസംസ്കൃത എണ്ണവില 110 ഡോളര്‍ കടന്നു. ഒറ്റദിവസം കൊണ്ട് ബാരലിന് 9.96 ഡോളറാണ് വര്‍ധിച്ചത്. ചൊവ്വാഴ്ച ഒമാന്‍ എണ്ണവില ബാരലിന് 100.85 ഡോളറായിരുന്നു . അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണവില 112 ഡോളറായിരുന്നു.
എന്നാല്‍, എണ്ണ ഉല്പാദന രാജ്യങ്ങളുടെ സഖ്യമായ ഒപെക് ഉല്പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതോടെ വിലയില്‍ രണ്ട് ഡോളര്‍ കുറഞ്ഞു.
കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ പത്തുശതമാനം വിലവര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ എണ്ണവില ഇനിയും ഉയരാനുള്ള സാധ്യതയാണ് അമര്‍ത്യാസെന്‍ അടക്കമുള്ള സാമ്ബത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.റഷ്യ – യുക്രെയ്ന് യുദ്ധം തന്നെയാണ് എണ്ണവില വര്‍ധിക്കാന്‍ പ്രധാന കാരണം. റഷ്യന്‍ എണ്ണ മറ്റു രാജ്യങ്ങള്‍ക്ക് വാങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.