മസ്കത്ത്: മസ്‌കത്ത് ഗവർണറേറ്റ് മുനിസിപ്പല്‍ കൗണ്‍സില്‍ ഗവർണറേറ്റിലെ വിവിധ വിലായത്തുകളിലെ റെസിഡൻഷ്യല്‍ സ്ട്രീറ്റുകള്‍ വാണിജ്യ പ്രവർത്തനങ്ങള്‍ക്കായി അംഗീകരിച്ചിട്ടുണ്ട്.
ഇതിന്‍റെ പട്ടിക പ്രസിദ്ധീകരിച്ചു. ഓരോ വിലായത്തിലും വാണിജ്യപ്രവർത്തനങ്ങള്‍ അംഗീകരിച്ച പട്ടിക ചുവടെ കൊടുക്കുന്നു. സീബ് വിലായത്ത്: മസൂണ്‍ സ്ട്രീറ്റ്, അല്‍ബറകത്ത് സ്ട്രീറ്റ്, അല്‍ സുറൂർ സ്ട്രീറ്റ്, അല്‍ജാമിയ റൗണ്ട് എബൗട്ടിനെയും അല്‍ മവാലെ സൗത്തിലെ അല്‍ ഇസ്ദിഹാർ റൗണ്ട് എബൗട്ടിനെയും ബന്ധിപ്പിക്കുന്ന സ്ട്രീറ്റ്, അല്‍ ഇസ്ദിഹാർ റൗണ്ട് എബൗട്ടില്‍നിന്ന് മവാലെ സൗത്തിലെ അല്‍തമീർ സ്ട്രീറ്റിലേക്കുള്ള ഇന്‍റർസെക്ഷൻവരെ ആരംഭിക്കുന്ന തെരുവ്, അല്‍ ഇഷ്‌റാഖ് റൗണ്ട്‌എബൗട്ടിനെ അല്‍ഹെയില്‍ നോർത്തിലെ അല്‍ റൗദ റൗണ്ട്‌എബൗട്ടുമായി ബന്ധിപ്പിക്കുന്ന തെരുവ്, അല്‍നുഴ റൗണ്ട്‌എബൗട്ടിനെ അല്‍നൂർ റൗണ്ട്‌എബൗട്ടുമായി ബന്ധിപ്പിക്കുന്ന സ്ട്രീറ്റ്.
ബൗഷർ വിലായത്ത്: അസൈബ നോർത്ത് സ്ട്രീറ്റ്, നവംബർ 18 സ്ട്രീറ്റ്, അല്‍ ദിയാഫ സ്ട്രീറ്റ് മുതല്‍ അല്‍ സിഫ സ്ട്രീറ്റ് ജങ്ഷൻവരെ, അല്‍ ഖുവൈറിലെ കോളജ് സ്ട്രീറ്റ്, അല്‍ഖുവൈർ സൗത്ത് സ്ട്രീറ്റ്. അല്‍ ഇൻഷിറ സ്ട്രീറ്റ്, അല്‍ ഖർജിയ സ്ട്രീറ്റ്. മസ്കത്ത് വിലായത്ത്: അല്‍ മീറാത്ത്, സെയ്ഹ് അല്‍ദാബി സ്ട്രീറ്റ്, ഹത്താത് വാദി സ്ട്രീറ്റ്. ഖുറിയാത്ത് വിലായത്ത്: ഖുറിയാത്ത് കോട്ടയിലേക്കുള്ള പ്രധാന സ്ട്രീറ്റ്, ഖുറിയാത്ത് റൗണ്ട് എബൗട്ടില്‍നിന്ന് ദഗ്മർ അല്‍ ഹജറിലേക്കുള്ള ദഗ്മർ സ്ട്രീറ്റ്, ഒമാൻ ഓയില്‍ സ്റ്റേഷനില്‍നിന്ന് ശരിയയിലേക്കുള്ള ഹെയില്‍ അല്‍ ഗാഫ് സ്ട്രീറ്റ്, തുറമുഖം മുതല്‍ തീരത്തെ ദ്വീപ് വരെയുള്ള കോസ്റ്റ് സ്ട്രീറ്റ്, മിസ്ഫ സ്ട്രീറ്റ് അല്‍ മസാരിയുടെ പ്രവേശന കവാടം മുതല്‍ മിസ്ഫവരെ, ദിബാബ് മുതല്‍ ഫിൻസ് വരെയുള്ള മെയിൻ സ്ട്രീറ്റ്. മത്ര വിലായത്ത്: അല്‍ നഹ്ദ സ്ട്രീറ്റ് (അല്‍ വത്തായ മുതല്‍ വാദി അദെ ബ്രിഡ്ജ്വരെ).