കു​വൈ​ത്ത്: കൂടുതൽ നാച്വറൽ റിസർവ്​ സ്ഥാപിക്കാൻ ആലോചന

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ഭാ​ഗ​മാ​യി കൂ​ടു​ത​ല്‍ നാ​ച്വ​റ​ല്‍ റി​സ​ര്‍​വു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ ആ​ലോ​ച​ന. രാ​ജ്യ​​ത്തി​െന്‍റ വ​ട​ക്ക​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ഞ്ച്​ സ്ഥ​ല​ങ്ങ​ളാ​ണ്​ സം​ര​ക്ഷി​ത പ​രി​സ്ഥി​തി പ്ര​ദേ​ശ​ങ്ങ​ളാ​ക്കാ​ന്‍ ആ​ലോ​ചി​ക്കു​ന്ന​ത്. ഉ​മ്മു ഖ​ദീ​ര്‍, ഖ​ബ​രി അ​ല്‍ അ​വാ​സിം, ഇൗ​സ്​​റ്റ്​ ജ​ഹ്​​റ, അ​ല്‍ ലി​യ, അ​ല്‍ ശ​ഖാ​യ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളാ​ണ്​ പ​രി​ഗ​ണ​ന​യി​ലെ​ന്നാ​ണ്​ വി​വ​രം. ഇൗ ​ഭാ​ഗ​ങ്ങ​ളി​ല്‍ ത​മ്ബ്​ കെ​ട്ടി​യ ക​ന്നു​കാ​ലി ഉ​ട​മ​ക​ളോ​ട്​ സ്ഥ​ലം ഒ​ഴി​യാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​യി അ​ല്‍ റാ​യ്​ ദി​ന​പ​ത്രം റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു. കാ​ര്‍​ഷി​ക മ​ത്സ്യ വി​ഭ​വ ​പ​ബ്ലി​ക്ക്​ അ​തോ​റി​റ്റി​യും പ​രി​സ്ഥി​തി പൊ​ലീ​സ്​ വ​കു​പ്പും ചേ​ര്‍​ന്നാ​ണ്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​െന്‍റ സ​ഹ​ക​ര​ണ​ത്തോ​ടെ തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ക.

ഇ​റാ​ഖി അ​ധി​നി​വേ​ശ കാ​ല​ത്ത്​ ഫ​ല​ഭൂ​യി​ഷ്​​ഠ​ത ത​ക​ര്‍​ത്ത മ​ണ്ണ്​ ന​ന്നാ​ക്കി​യെ​ടു​ക്ക​ല്‍ ശ്ര​മ​ക​ര​മാ​ണ്. റേ​ഡി​യോ ആ​ക്​​ടി​വ്​ സാ​ന്നി​ധ്യം മ​ണ്ണി​നെ ന​ശി​പ്പി​ച്ചു. അ​ഞ്ച്​ പ്ര​ദേ​ശ​ങ്ങ​ളെ മ​ണ്ണ്​ ന​ന്നാ​ക്കി​യും മ​ര​ങ്ങ​ള്‍ ന​ട്ടു​പി​ടി​പ്പി​ച്ചും നാ​ച്വ​റ​ല്‍ റി​സ​ര്‍​വാ​ക്കി മാ​റ്റി​യെ​ടു​ക്കാ​ന്‍ 100 കോ​ടി ഡോ​ള​റെ​ങ്കി​ലും ചെ​ല​വ്​ വ​രു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ല്‍. യു​ദ്ധ ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി ഇ​റാ​ഖ്​ ന​ല്‍​കു​ന്ന തു​ക​യി​ല്‍​നി​ന്ന്​ ഇ​തി​ലേ​ക്ക്​ വ​ക​യി​രു​ത്തും. ല​ക്ഷ്യ​മി​ട്ട രൂ​പ​ത്തി​ല്‍ പ്ര​ദേ​ശ​ങ്ങ​ളെ മാ​റ്റി​യെ​ടു​ക്കാ​ന്‍ വ​ര്‍​ഷ​ങ്ങ​ളു​ടെ ചി​ട്ട​യാ​യ പ്ര​വ​ര്‍​ത്ത​നം വേ​ണ്ടി​വ​രും. വം​ശ​നാ​ശം സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ജീ​വി​ക​ള്‍​ക്ക്​ ആ​ശ്വാ​സ​മാ​ണ്​ നാ​ച്വ​റ​ല്‍ റി​സ​ര്‍​വു​ക​ള്‍.

ദേ​ശാ​ട​ന​ക്കി​ളി​ക​ളു​ടെ​യും ത​ദ്ദേ​ശീ​യ പ​ക്ഷി​ക​ളു​ടെ​യും പ്ര​ധാ​ന ആ​വാ​സ കേ​ന്ദ്ര​മാ​ണി​വ. ജ​ഹ്​​റ, സ​ബാ​ഹ്​ അ​ല്‍ അ​ഹ്​​മ​ദ്​ നാ​ച്വ​റ​ല്‍ റി​സ​ര്‍​വു​ക​ളി​ല്‍ അ​നു​യോ​ജ്യ​മാ​യ ആ​വാ​സ വ്യ​വ​സ്ഥ സൃ​ഷ്​​ടി​ച്ച​തോ​ടെ മു​ള്ള​ന്‍പ​ന്നി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ജീ​വി​ക​ള്‍ പ്ര​തൃ​ക്ഷ​പ്പെ​ടാ​ന്‍ തു​ട​ങ്ങി. ജ​ഹ്‌​റ നാ​ച്വ​റ​ല്‍ റി​സ​ര്‍വ്​ ഇ​ന്‍​റ​ര്‍നാ​ഷ​ന​ല്‍ യൂ​നി​യ​ന്‍ ഫോ​ര്‍ ക​ണ്‍​സ​ര്‍വേ​ഷ​ന്‍ ഓ​ഫ് നാ​ച്വ​റി​െന്‍റ (ഐ.​യു.​സി.​എ​ന്‍) ഗ്രീ​ന്‍ ലി​സ്​​റ്റി​ല്‍ ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ട്. നാ​ച്വ​റ​ല്‍ റി​സ​ര്‍​വി​െന്‍റ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍, മാ​നേ​ജ്‌​മെന്‍റി​െന്‍റ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍, റി​സ​ര്‍വി​ല്‍നി​ന്നു ല​ഭി​ച്ച ഫ​ല​ങ്ങ​ള്‍ എ​ന്നി​വ പ​രി​ഗ​ണി​ച്ചാ​ണ്​ അം​ഗീ​കാ​രം. സ​ബാ​ഹ്​ അ​ല്‍ അ​ഹ്​​മ​ദ്​ നാ​ച്വ​റ​ല്‍ റി​സ​ര്‍​വ്​ കൂ​ടി ഗ്രീ​ന്‍ ലി​സ്​​റ്റി​ല്‍ ഇ​ടം നേ​ടി​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ധി​കൃ​ത​ര്‍.

Next Post

ഒമാന്‍: ആരോഗ്യ മന്ത്രി കൊവിഡ് വാക്‌സിന്‍ മൂന്നാം ഡോസ് സ്വീകരിച്ചു

Wed Nov 17 , 2021
Share on Facebook Tweet it Pin it Email മസ്‌കറ്റ്: കൊവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് ഒമാന്‍ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അല്‍ സൈദി സ്വീകരിച്ചു. ഇതിനകം തന്നെ പ്രായമായവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവരുള്‍പ്പെടുന്ന മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് മൂന്നാം ഡോസ് നല്‍കി തുടങ്ങി. കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് ചേര്‍ന്ന കൊവിഡ് അവലോകന സുപ്രീം കമ്മറ്റി രാജ്യത്ത് മൂന്നാം ഡോസ് […]

You May Like

Breaking News

error: Content is protected !!