ഒമാന്‍: കേരള സര്‍ക്കാരിന്റെ സ്ഥാപനമായ ഒഡെപെക്ക് നിരവധി രാജ്യങ്ങളിലേക്ക് സാജന്യ റിക്രൂട്ട്മെന്റുകള്‍

യു.എ.ഇ, ഒമാന്‍, ബഹ്റൈന്‍ മുതലായ രാജ്യങ്ങളിലേക്ക് എഞ്ചിനീയര്‍, ഹൗസ് മെയ്ഡ്, ഡ്രൈവര്‍ തുടങ്ങി വിവിധ തസ്തികകളിലേക്കാണ് സൗജന്യ റിക്രൂട്ട്മെന്റ് നടക്കുന്നത്.

പുരുഷന്‍മാര്‍ക്ക് മാത്രം അപേക്ഷിക്കാന്‍ കഴിയുന്ന പ്രമുഖ ഇന്‍വെസ്റ്റ്മെന്റ് കമ്ബനിയിലേക്കുള്ള ഒഴിവുകളാണ് ഒമാനിലുള്ളത്. വിവിധ യോഗ്യതകള്‍ ആവശ്യമുള്ള തസ്തികകളിലേക്ക് 45 വയസ് കഴിയാത്ത തൊഴില്‍ അന്വേഷകരാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിച്ച്‌ ജോലി ലഭിക്കുന്നവര്‍ക്ക് താമസം, വിസ, എയര്‍ ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും.

താത്പര്യമുള്ളവര്‍ ബയോഡേറ്റാ, പാസ്പോര്‍ട്ട്, യോഗ്യതാ സര്‍ട്ടിഫിക്കേറ്റ്,എക്സ്പീരിയന്‍ സര്‍ട്ടിഫിക്കേറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ ഉള്‍പ്പെടെ 2023 ഏപ്രില്‍ 20ന് മുമ്ബ് jobs@odepc.in എന്ന മെയില്‍ ഐഡിയിലേക്ക് ഇമെയില്‍ ചെയ്യണം.

ഒഴിവുകള്‍

മെയിന്‍റനന്‍സ് എന്‍ജീനിയര്‍ (ശമ്ബളം OMR 400 – 600) ഇലക്‌ട്രിക്കല്‍/ഇലക്‌ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ബിരുദവും 7-8 വര്‍ഷത്തെ പ്രവൃത്തിപരിചയവും.
ക്വാളിറ്റി കണ്‍ട്രോളര്‍ ഇന്‍ ചാര്‍ജ് (ശമ്ബളം OMR 300 – 500) പ്ലാസ്റ്റിക് എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും 4-5 വര്‍ഷത്തെ പ്രവൃത്തിപരിചയവും.
സീനിയര്‍ പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍ (ശമ്ബളം OMR 300 – 500) മെക്കാനിക്കല്‍/ഇലക്‌ട്രി ക്കല്‍/ഇലക്‌ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും 7-8 വര്‍ഷത്തെ പ്രവൃത്തിപരിചയവും.
മെഷീന്‍ ഓപ്പറേറ്റേഴ്സ് (ശമ്ബളം OMR 250 – 450) മെക്കാനിക്കല്‍/ഇലക്‌ട്രിക്കല്‍/ഇലക്‌ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ITI /ഡിപ്ലോമയും 7-8 വര്‍ഷത്തെ പ്രവൃത്തിപരിചയവും.
കംപ്രക്ഷന്‍ മൗള്‍ഡിംഗ് – ഇന്‍ ചാര്‍ജ് (ശമ്ബളം OMR 250 – 450) മെക്കാനിക്കല്‍/ഇലക്‌ട്രി ക്കല്‍/ഇലക്‌ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ITI /ഡിപ്ലോമയും 7-8 വര്‍ഷത്തെ പ്രവൃത്തിപരിചയവും.
സെയില്‍സ് എക്സിക്യൂട്ടീവ് (ശമ്ബളം OMR 300 – 500) ബിരുദവും. FMCC യില്‍ 4-5 വര്‍ഷത്തെ പരിചയവും.

Next Post

കുവൈത്ത്: വാഹനപരിശോധന ആറുപേരെ പിടികൂടി

Fri Apr 14 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: വഫ്ര, അഹ്മദി മേഖലകളില്‍ പൊതു സുരക്ഷ വിഭാഗം നടത്തിയ വാഹനപരിശോധനയില്‍ ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനങ്ങള്‍ ഓടിച്ചതിന് ആറുപേരെ പിടികൂടി. ഇതില്‍ പ്രായപൂര്‍ത്തിയാകാതെ വാഹനം ഓടിച്ചവരെ ജുവനൈല്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്മെന്റിലേക്കു കൈമാറി. അശ്രദ്ധ, എക്‌സ്‌ഹോസ്റ്റില്‍നിന്നുള്ള ശല്യപ്പെടുത്തുന്ന ശബ്ദങ്ങള്‍ തുടങ്ങിയ നിയമങ്ങള്‍ ലംഘിച്ച 18 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. 90 ട്രാഫിക് ലംഘന കേസുകളും രജിസ്റ്റര്‍ ചെയ്തു.

You May Like

Breaking News

error: Content is protected !!