കുവൈത്ത്: ഇന്ന് മുതൽ ശക്തമായ പൊടിക്കാറ്റിന് സാധ്യത

കുവൈത്ത് സിറ്റി | കുവൈത്തില്‍ ഇന്ന് രാവിലെ മുതല്‍ ശക്തമായ പൊടിക്കാറ്റിനു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്‌ നല്‍കി.

മണിക്കൂറില്‍ 60 കിലോമീറ്ററിലധികം വേഗതയില്‍ തെക്കന്‍ ഭാഗത്തേക്ക്‌ കാറ്റു വീശുവാന്‍ സാധ്യതയുണ്ട്. രണ്ട് ദിവസങ്ങളില്‍ രാജ്യത്ത്‌ കാലാവസ്ഥ അസ്ഥിരമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് കാഴ്ചാപരിധി 1,000 മീറ്റര്‍ വരെ കുറയുമെന്നും തിരമാല ഏഴ് അടിയില്‍ അധികം ഉയരുമെന്നും അധികൃതര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച വൈകുന്നേരം വരെ ഈ നില തുടരുമെന്നും പിന്നീട്‌ കാലാവസ്ഥ സാധാരണ നിലയിലേക്ക്‌ മാറുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Next Post

കുവൈത്ത്: യു.എൻ പൊതുസഭയിൽ യുക്രെയ്ന് പിന്തുണ ആവർത്തിച്ച് കുവൈത്ത്

Thu Mar 3 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: യുക്രെയ്നിന്റെ പരമാധികാരത്തെ മാനിക്കണമെന്നും രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു. റഷ്യ-യുക്രെയ്ന്‍ യുദ്ധ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത യു.എന്‍ പൊതുസഭയുടെ അടിയന്തര സമ്മേളനത്തിലാണ് കുവൈത്ത് പ്രതിനിധി അംബാസഡര്‍ മന്‍സൂര്‍ അല്‍ ഉതൈബി രാജ്യത്തിെന്‍റ നിലപാട് അറിയിച്ചത്. റഷ്യ-യുക്രെയ്ന്‍ യുദ്ധം യൂറോപ്പില്‍ മാത്രമല്ല ആഗോളതലത്തില്‍ തന്നെ സമാധാനത്തിനും സുരക്ഷക്കും ഗുരുതര ഭീഷണിയാണെന്ന് കുവൈത്ത് പ്രതിനിധി ചൂണ്ടിക്കാട്ടി. നയതന്ത്ര ചര്‍ച്ചകളിലൂടെയാണ് തര്‍ക്കങ്ങള്‍ക്ക് […]

You May Like

Breaking News

error: Content is protected !!