കുവൈത്തില്‍ കുടുംബ വിസ നല്‍കുന്നതിലെ വിലക്ക് നീക്കി.പ്രത്യേക സാഹചര്യങ്ങളിലുള്ളവര്‍ക്ക് അഭ്യന്തര മന്ത്രാലയം കുടുംബവിസ അനുവദിച്ചുതുടങ്ങിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നിട്ടില്ല.
കുവൈത്തിനു പുറത്ത് ജനിക്കുന്ന കുഞ്ഞുങ്ങളുള്ള രക്ഷിതാക്കള്‍ക്ക് കുട്ടികളെ കൊണ്ടുവരാന്‍ അനുവദിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാനുഷിക പരിഗണന കണക്കിലെടുത്തും ചിലര്‍ക്ക് കുടുംബവിസ നല്‍കുന്ന കാര്യം പരിഗണിക്കും. മന്ത്രിസഭ രൂപവത്കരണ പ്രഖ്യാപനത്തിനു ശേഷം കുടുംബവിസ അനുവദിക്കുന്ന വിലക്ക് പൂര്‍ണമായി മാറ്റുമെന്നാണ് സൂചന. നിരവധി അപേക്ഷകര്‍ കുടുംബങ്ങളെ കൊണ്ടുവരാന്‍ കാത്തിരിക്കുകയാണ്.