യു.കെ: ഗ്ലോസ്റ്ററിലെ മലയാളി നഴ്സ് ബിന്ദു ലിജോയ്ക്ക് യുകെ മലയാളികളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

ഗ്ലോസ്റ്ററിലെ മലയാളി നഴ്സ് ബിന്ദു ലിജോയ്ക്ക് (46) നൂറുകണക്കിന് പേര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. പൊതു ദര്‍ശനത്തിന് ശേഷം സംസ്‌കാരം നടത്തി. ഗ്ലോസ്റ്ററിലെ മാറ്റ്സണില്‍ ഉള്ള സെന്റ് അഗസ്റ്റിന്‍ പള്ളിയില്‍ രാവിലെ 9.30 ന് പൊതു ദര്‍ശനം ആരംഭിച്ചു. തുടര്‍ന്ന് നടന്ന കുര്‍ബാനയ്ക്ക് ശേഷം ഉച്ചയ്ക്ക് 1.30 ന് കോണി ഹില്‍ സെമിത്തേരിയിലാണ് സംസ്‌കാരം നടന്നത്.

സംസ്‌കാര ശുശ്രൂഷകള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷനായ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.

ഫാ ജോസ് അഞ്ചാണിക്കല്‍, ഫാ ജോണി വെട്ടിക്കല്‍, ഫാ ടോണി പഴയകുളം, ഫാ ടോണി കട്ടക്കയം, ഫാ മാത്യു കുരിശുംമൂട്ടില്‍, ഫാ സിബി കുര്യന്‍, ഫാ ജിബിന്‍ വാമറ്റത്തില്‍ എന്നിവര്‍ സഹ കാര്‍മികരായിരുന്നു.

ഭര്‍ത്താവ് ലിജോയേയും മക്കളായ സാന്‍സിയ, അലിസിയ, അനിന, റിയോണ്‍ എന്നിവരേയും ആശ്വസിപ്പിക്കാനായി സുഹൃത്തുക്കള്‍ ഒപ്പം തന്നെയുണ്ടായിരുന്നു. ബിന്ദുവിന്റെ മാതാപിതാക്കളുടെ സങ്കടവും ഏവരിലും കണ്ണീര്‍ പടര്‍ത്തി.

ഒരു വര്‍ഷം മുമ്പാണ് ബിന്ദുവിന് കാന്‍സര്‍ സ്ഥിരീകരിച്ചത്. രണ്ടു മാസമായി പാലിയേറ്റിവ് കെയര്‍ സംരക്ഷണത്തില്‍ വീട്ടില്‍ കഴിയുകയായിരുന്നു.

ഗ്ലോസ്റ്റര്‍ഷെയര്‍ റോയല്‍എന്‍എച്ച് എസ് ആശുപത്രിയില്‍ നഴ്സായിരുന്നു. അസുഖത്തെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ചിരുന്നു. ബിന്ദുവിന്റെ വിയോഗം സുഹൃത്തുക്കള്‍ക്കെല്ലാം വലിയ വേദനയായി.

Next Post

ഒമാന്‍: ഒമാന്‍ മുന്‍ പ്രതിരോധ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ സൗദ് ബിന്‍ ഹാരിബ് അല്‍ ബുസൈദി നിര്യാതനായി

Wed Mar 8 , 2023
Share on Facebook Tweet it Pin it Email മസ്കത്ത് : ഒമാന്‍ മുന്‍ പ്രതിരോധ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ സൗദ് ബിന്‍ ഹാരിബ് അല്‍ ബുസൈദി നിര്യാതനായി. 23 വര്‍ഷം പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം 41 വര്‍ഷം വിവിധ പദവികളില്‍ രാജ്യത്തെ സേവിച്ചു. അന്തരിച്ച സുല്‍ത്താന്‍ ഖാബൂസിന്‍റെ ഭരണത്തില്‍ 1997 ല്‍ അദ്ദേഹം പ്രതിരോധ മന്ത്രിയായി ചുമതലയേറ്റു. 2020 വരെ അദ്ദേഹം ആ സ്ഥാനത്ത് […]

You May Like

Breaking News

error: Content is protected !!