കുവൈത്ത്: ഫോണ്‍ വഴിയുള്ള തട്ടിപ്പുകള്‍ തടയാൻ ‘കാളര്‍ ഐ.ഡി സ്പൂഫിങ്’

കുവൈത്ത് സിറ്റി: ഫോണ്‍ വഴയുള്ള തട്ടിപ്പുകള്‍ തടയാൻ രാജ്യത്ത് സംവിധാനം എര്‍പ്പെടുത്തുന്നു. ഇതിന്‍റെ ഭാഗമായി ‘കാളര്‍ ഐഡി സ്പൂഫിങ്’ സംവിധാനം നടപ്പിലാക്കുമെന്ന് ഇൻഫര്‍മേഷൻ സെക്യൂരിറ്റി ആൻഡ് എമര്‍ജൻസി റെസ്‌പോണ്‍സ് ഡയറക്ടര്‍ അബ്ദുല്ല അല്‍ മൻസൂരി അറിയിച്ചു.

രാജ്യത്തെ മിക്ക തട്ടിപ്പുകളും പ്രാദേശിക നമ്ബറുകളോട് സാമ്യമുള്ള ഫോണ്‍ നമ്ബറുകള്‍ ഉപയോഗിച്ചാണ് നടത്തുന്നത്. ഹാക്കര്‍മാര്‍ നടത്തുന്ന ഇത്തരം തട്ടിപ്പുകളിലൂടെ ഫോണുകളിലെ സ്വകാര്യ ഡേറ്റയും പാസ്‌വേഡുകളും മോഷ്ടിക്കാനും സാധിക്കും.

രാജ്യത്തെ ടെലി കമ്യൂണിക്കേഷൻ കമ്ബനികളുമായും സിട്രയുമായും സഹകരിച്ചാണ് പുതിയ സംവിധാനം നടപ്പിലാക്കുക. ഇതിന്റെ പരീക്ഷണ ഘട്ടം ഉടൻ നടപ്പിലാക്കും.

ഇതോടെ സ്പാം കാളുകള്‍, ഫ്രോഡ് കാളുകള്‍ എന്നിവ തടയാനാകുമെന്നാണ് പ്രതീക്ഷ. കോളര്‍ ഐഡന്റിഫിക്കേഷൻ സംവിധാനം നടപ്പാക്കാനുള്ള പദ്ധതികള്‍ നടന്നുവരുന്നതായും അല്‍ മൻസൂരി വിശദീകരിച്ചു.

Next Post

ഇന്ത്യൻ സ്കൂള്‍ പ്രവേശനം; ഓണ്‍ലൈൻ രജിസ്ട്രേഷൻ 21 മുതല്‍

Thu Jan 18 , 2024
Share on Facebook Tweet it Pin it Email മസ്കത്ത്: ഇന്ത്യൻ സ്കൂളുകളിലേക്കുള്ള 2024-2025 അധ്യയനവർഷത്തെ പ്രവേശത്തിനുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ ജനുവരി 21 മുതല്‍ നടക്കും. ഇന്ത്യൻ സ്കൂള്‍ ഡയറക്ടർബോർഡിന് കീഴില്‍ തലസ്ഥാന നഗരിയിലേയും പരിസര പ്രദശേങ്ങളിലുമുള്ള ഏഴ് ഇന്ത്യൻ സ്കൂളുകളിലേക്കുള്ള അഡ്മിഷനാണു ഓണ്‍ലൈനിലൂടെ നടക്കുക. ഒന്ന് മുതല്‍ ഒമ്ബതുവരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് www.indianschoolsoman.com വെബ്സൈറ്റില്‍ നല്‍കിയ പ്രത്യേക പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി […]

You May Like

Breaking News

error: Content is protected !!