‘നബിയെന്നും, മലയില്‍ വാഴും മഹാദേവന്‍ പൊന്മല വാഴും മുത്തപ്പനെന്നും വേര്‍തിരിവ് ഇല്ല നിങ്ങള്‍ക്ക്’ മുസ്ലീം സ്ത്രീയെ അനുഗ്രഹിച്ച് മുത്തപ്പന്‍

മതത്തിന്റെ പേരില്‍ കൊല്ലും കൊലയും നടക്കുന്ന ഈ കാലഘട്ടത്തില്‍ വലിയൊരു ആശ്വാസമായി മലബാറിലെ മുത്തപ്പന്റെ വീഡിയോ.

മലബാര്‍ മേഖലയിലെ പ്രധാന തെയ്യക്കോലമാണ് മുത്തപ്പന്‍. മുത്തപ്പന്‍ വെള്ളാട്ടം ഒരു മുസ്ലീം സ്ത്രീയെ ചേര്‍ത്തു നിര്‍ത്തി അനുഗ്രഹിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തന്റെ മുന്നിലേക്ക് വരാതെ മാറി നിന്ന മുസ്ലീം സ്ത്രീയെ ‘നീ വേറെയൊന്ന്വല്ല. ഇങ്ങ് വാ.

എന്ന് പറഞ്ഞ് അനുഗ്രഹിക്കുകയായിരുന്നു മുത്തപ്പന്‍. സനി പെരുവണ്ണാന്‍ എന്ന കോലധാരിയാണ് ഈ വീഡിയോയില്‍ ഉള്ളത്. മുത്തപ്പന്‍ പറയുന്നത് കേട്ട് സ്ത്രീ വിതുമ്ബുന്നതും വീഡിയോയില്‍ കാണാം. മതഭ്രാന്തന്മാര്‍ കാണാതെ പോകരുത് ഈ വീഡിയോയെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന കമന്റ്.

Next Post

ഒമാൻ: ആദ്യ ഇലക്‌ട്രിക്ക് കാര്‍ അവതരിപ്പിച്ച്‌ ഒമാന്‍

Wed Feb 23 , 2022
Share on Facebook Tweet it Pin it Email ആദ്യ ഇലക്‌ട്രിക്ക് കാര്‍ അവതരിപ്പിച്ച്‌ ഒമാന്‍. ഒമാന്‍ ടെക്നോളജി ഫണ്ടിന്റെ സഹകരണത്തോടെ മെയ്സ് മോട്ടോഴ്സ് കമ്ബനിയാണ് കാര്‍ നിര്‍മിക്കുന്നത്.അല്‍ബുസ്താന്‍ പാലസിലെ റിറ്റ്‌സ്-കാള്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ഇലക്‌ട്രിക്ക് കാര്‍ അവതരിപ്പിച്ചത്. ആദ്യ 100 വാഹനങ്ങള്‍ക്കുള്ള ബുക്കിങ് ഇതിനകം പൂര്‍ത്തിയായി. പുതിയ കാറുകള്‍ ഇറക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ 300 വാഹനങ്ങള്‍ നിര്‍മിക്കുമെന്നാണ് കരുതുന്നത്. ഇതില്‍ ഇനി 150ല്‍ താഴെ കാറുകള്‍ […]

You May Like

Breaking News

error: Content is protected !!