യു.കെ: യുകെയില്‍ കനത്ത മഞ്ഞു വീഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു അത്യാവശ്യങ്ങള്‍ക്കു മാത്രം പുറത്തിറങ്ങാന്‍ നിര്‍ദേശം

പല പ്രദേശങ്ങളിലും യെല്ലോ അല്ലെര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വടക്കന്‍ സ്‌കോട്ട്‌ലന്‍ഡില്‍ മഞ്ഞുവീഴ്ചയ്ക്കുള്ള ആംബര്‍ അലര്‍ട്ടും നിലവില്‍ നല്‍കിയിട്ടുണ്ട്. രാത്രിയില്‍ താപനില -9.8C വരെ താഴ്ന്നിരുന്നു. ഇതേ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്.

എല്ലാവരും ജാഗ്രത പാലിക്കണമെന്നും, കട്ടിയുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രമിക്കണമെന്നുമാണ് കാലാവസ്ഥ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്. വടക്കന്‍ സ്‌കോട്ട് ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, വടക്ക്-പടിഞ്ഞാറന്‍ ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ കൂടുതല്‍ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. സ്ഥിതിഗതികള്‍ മോശമാകുമെന്ന് പ്രതീക്ഷിക്കുന്നതായും റോഡ് മാര്‍ഗം യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

വൈദ്യുതി വിതരണം തടസ്സപ്പെടാന്‍ സാധ്യതയുള്ളതുപോലെ, മൊബൈല്‍ ഫോണ്‍ സേവനവും പലയിടങ്ങളിലും തടസ്സപ്പെട്ടേക്കാം. ഇന്നലെ വൈകിട് 6 മണിക്കും രാത്രി 11 മണിക്കും ഇടയില്‍ 53 ഓളം അപകടങ്ങളാണ് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

താഴ്ന്ന പ്രദേശങ്ങളില്‍ 2 മുതല്‍ 3 സെന്റീമീറ്റര്‍ കനത്തില്‍ മഞ്ഞു വീഴാന്‍ സാധ്യതയുള്ളപ്പോള്‍, ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇത് 5 മുതല്‍ 10 സെന്റീമീറ്റര്‍ വരെയായിരിക്കും. താപനില പൊതുവെ മൈനസ് 7 ഡിഗ്രിക്കും 8 ഡിഗ്രിക്കും ഇടയിലായി തുടരും. ചിലയിടങ്ങളില്‍ ഇത് മൈനസ് 11 ഡിഗ്രി വരെ എത്താനും സാധ്യതയുണ്ട്.

ഇന്ന് രാത്രിയിലും മഞ്ഞുവീഴ്ച തുടരുമെന്നും, യുകെയുടെ ഭൂരിഭാഗം പ്രദേശങ്ങളിലുമുള്ള താപനില ഉയരാന്‍ ഇത് കാരണമാകുമെന്നുമാണ് കാലാവസ്ഥ നിരീക്ഷകന്‍ നിക് മില്ലെര്‍ പറയുന്നത്. ബുധനാഴ്ച ഉച്ചവരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. നിസാരമായി കാണരുതെന്നും, മഞ്ഞു വീഴ്ച മൂലം തടാകങ്ങള്‍ തണുത്തുറയാനും സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Next Post

ഒമാന്‍: വെറ്റിനറി വാക്‌സിന്‍ നിര്‍മ്മാണം - കരാറില്‍ ഒപ്പുവെച്ച്‌ ഇന്ത്യയും ഒമാനും

Thu Jan 19 , 2023
Share on Facebook Tweet it Pin it Email മസ്‌കത്ത്: വെറ്റിനറി വാക്സിന്‍ നിര്‍മാണത്തില്‍ ഇന്ത്യയുമായി സഹകരണത്തിന് തയ്യാറെടുത്ത് ഒമാന്‍. ഇതുസംബന്ധിച്ച കരാറില്‍ ഇന്ത്യയും ഒമാനും ഒപ്പുവെച്ചു. ഒമാനിലെ നാഷനല്‍ കമ്ബനി ഫോര്‍ വെറ്റിനറി വാക്സിന്‍സും ഇന്ത്യന്‍ കമ്ബനിയായ ഇന്‍ഡോവാക്സും തമ്മിലാണ് കരാര്‍. ന്യൂഡല്‍ഹിയിലെ ഒമാന്‍ എംബസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഇരു വിഭാഗങ്ങളും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. വെറ്റിനറി വാക്സിന്‍ ഒമാനില്‍ ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും രാജ്യാന്തര വിപണിയില്‍ ലഭ്യമാക്കുകയും […]

You May Like

Breaking News

error: Content is protected !!