ആസാം: ഗ്രാമവാസികള്‍ക്കുനേരെ പൊലിസ് വെടിവയ്പ് – രണ്ടുപേര്‍ മരിച്ചു – ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ഗുവാഹത്തി: അസമില്‍ ഗ്രാമവാസികള്‍ക്ക് നേരെ പൊലിസിന്റെ വെടിവെയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ധോല്‍പൂരിലാണ് സംഭവം.
നിരവധി പേര്‍ക്ക് പരുക്കേറ്റു. ചില പൊലിസുകാര്‍ക്കും പരുക്കേറ്റതായും വിവരമുണ്ട്. അതേ സമയം സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. ഭൂമി കൈയേറ്റം ആരോപിച്ചായിരുന്നു പൊലിസ് നരനായാട്ട്.
അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്.
കൈയേറ്റമൊഴിപ്പിക്കാനെന്ന പേരില്‍ സ്ഥലത്തെത്തിയ പൊലിസ് പ്രതിഷേധക്കാര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.

നിരവധി പൊലിസുകാര്‍ ഒരാളെ വളഞ്ഞിട്ടാക്രമിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. ട്വിറ്ററില്‍ പ്രചരിക്കുന്ന മറ്റൊരു വീഡിയോയില്‍ നിലത്തുവീണ് കിടക്കുന്നയാളെ ലാത്തി കൊണ്ടും മുള കൊണ്ടും നിരന്തരം അടിക്കുന്നതും കാണാം.
800 ഓളം പേരാണ് അസമിലെ ദാറംഗ് ജില്ലയിലെ ഗ്രാമത്തില്‍ താമസിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരാണ്.

Next Post

കണ്ണൂര്‍: ടാപ്പിൽ നിന്ന്​ വെള്ളം വീഴുന്ന ശബ്​ദം പുറത്തിറങ്ങിയ വയോധികയെ ആക്രമിച്ച്‌​ ആഭരണങ്ങള്‍ കവര്‍ന്നു

Thu Sep 23 , 2021
Share on Facebook Tweet it Pin it Email കണ്ണൂര്‍: വീടിന്​ പുറത്തുള്ള ടാപ്പില്‍ നിന്ന്​ വെള്ളം ഒഴുകുന്ന ശബ്​ദം കേട്ട്​ പുറത്തിറങ്ങിയ വയോധികയെ ആക്രമിച്ച്‌​ ആഭരണങ്ങള്‍ കവര്‍ന്നു. വാരം ഐ.എം.ടി സ്​കൂളിന്​ സമീപത്തെ വീട്ടില്‍ തനിച്ച്‌​ താമസിക്കുന്ന ആയിഷയാണ്​ ആക്രമണത്തിനിരയായത്​. വ്യാ​ഴ​ാഴ്ച പുലര്‍ച്ചെ നാലരയോടെയാണ്​ സംഭവം. വീടിന്​ പിറകുവശത്തുള്ള പൈപ്പില്‍നിന്ന്​ വെള്ളം ഒഴുകുന്ന ശബ്​ദം കേട്ടാണ്​ ഇവര്‍ പുറത്തിറങ്ങിയത്​. ഉടന്‍ മൂന്നംഗ കവര്‍ച്ച സംഘം ഇവരുടെ സ്വര്‍ണാഭരണം […]

You May Like

Breaking News

error: Content is protected !!