ഒമാന്‍: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണം ഒമാനും റഷ്യയും ചര്‍ച്ച നടത്തി

മസ്കത്ത്: വിദേശത്ത് സ്‌കോളര്‍ഷിപ് മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളിലെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള വിദ്യാര്‍ഥി, അക്കാദമിക് കൈമാറ്റവുമായി ബന്ധപ്പെട്ടും ഒമാനും റഷ്യയും ചര്‍ച്ച നടത്തി.

ഫെഡറേഷന്‍ കൗണ്‍സില്‍ കമ്മിറ്റി ഓഫ് സോഷ്യല്‍ പോളിസിയുടെ ഡെപ്യൂട്ടി ചെയര്‍ മുഹമ്മദ് അഖ്മദോവിന്റെ നേതൃത്വത്തിലുള്ള റഷ്യന്‍ പാര്‍ലമെന്ററി ഫ്രന്‍ഡ്ഷിപ് ഗ്രൂപ്പിന്റെ പ്രതിനിധി സംഘവുമായി ഉന്നതവിദ്യാഭ്യാസ, ഗവേഷണ, ഇന്നവേഷന്‍ മന്ത്രി ഡോ. റഹ്മ ഇബ്രാഹിം അല്‍ മഹ്റൂഖിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വിശകലനം ചെയ്തത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഗവേഷണ സഹകരണത്തിനുള്ള അവസരങ്ങളും ഉന്നതവിദ്യാഭ്യാസത്തെ തൊഴില്‍ വിപണിയുമായി ബന്ധിപ്പിക്കുന്നതിലെ റഷ്യന്‍ അനുഭവത്തില്‍നിന്ന് പ്രയോജനം നേടുന്നതിനെ കുറിച്ചും അവലോകനം ചെയ്തു. ഒരു ജോയന്റ് ആക്ഷന്‍ ടീം രൂപവത്കരിക്കാനും ഒമാന്‍, റഷ്യ എന്നിവിടങ്ങളില്‍നിന്നുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒരുമിച്ചുകൊണ്ടുവരുന്ന സംയുക്ത പരിപാടി ഏകോപിപ്പിക്കാനും ഇരുപക്ഷവും താല്‍പര്യം പ്രകടിപ്പിച്ചു. ഒമാന്‍-റഷ്യ പാര്‍ലമെന്ററി ഫ്രന്‍ഡ്ഷിപ് ഗ്രൂപ്പിലെ ഒമാനി തലവന്‍ ശൈഖ് മുഹമ്മദ് അബ്ദുല്ല അല്‍ ഹാര്‍ത്തി, ഒമാനിലെ റഷ്യന്‍ അംബാസഡര്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Next Post

കുവൈത്ത്: ഐ.പി.യു കോണ്‍ഫറന്‍സില്‍ കുവൈത്ത് എം.പിമാര്‍ പങ്കെടുത്തു

Sun Mar 12 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: ഇന്റര്‍ പാര്‍ലമെന്ററി യൂനിയന്റെ 146ാമത് (ഐ.പി.യു) സമ്മേളനത്തിന്റെ ഭാഗമായി ബഹ്റൈനില്‍ നടക്കുന്ന ഏകോപന യോഗങ്ങളില്‍ കുവൈത്ത് പാര്‍ലമെന്ററി പ്രതിനിധി സംഘം പങ്കെടുത്തു. മേഖലയില്‍ പൊതുവായ ആശങ്കയുള്ള വിഷയങ്ങളില്‍ സമവായത്തിലെത്താന്‍ വിവിധ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഏകോപനത്തിന്റെ പ്രാധാന്യം കുവൈത്ത് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. പാര്‍ലമെന്ററി ഡിവിഷന്‍ അണ്ടര്‍ സെക്രട്ടറി എം.പി താമര്‍ അല്‍ ദാഫിരി, എം.പി അല്‍ മഹന്‍, […]

You May Like

Breaking News

error: Content is protected !!