കുവൈറ്റ്‌: പ്രവാസികളുടെ മെഡിക്കല്‍ ടെസ്റ്റിങ് സെന്റര്‍ മാറ്റി ഇന്നു മുതല്‍ കൂടുതല്‍ സൗകര്യങ്ങള്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്റയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രവാസികളുടെ മെഡിക്കല്‍ ടെസ്റ്റിങ് സെന്റര്‍ കൂടുതല്‍ സൗകര്യങ്ങളുള്ള മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി.

ജഹ്റ ഹെല്‍ത്ത് സെന്ററില്‍ നിന്ന് ജഹ്റ ഹോസ്‍പിറ്റല്‍ 2ലേക്കാണ് പരിശോധനാ കേന്ദ്രം മാറ്റിയതെന്ന് ജഹ്റ ഹെല്‍ത്ത് റീജ്യണ്‍ പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഡോ. ഫിറാസ് അല്‍ ശമ്മാരി പറഞ്ഞു.

ഇന്ന് മുതല്‍ ജഹ്റ ഹോസ്‍പിറ്റല്‍ 2ലെ പഴയ ഒ.പി ക്ലിനിക്കുകളിലായിരിക്കും പ്രവാസികളുടെ മെഡിക്കല്‍ ടെസ്റ്റിങ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ സെന്ററില്‍ ദിവസവും 500 മുതല്‍ 600 വരെ രോഗികള്‍ക്ക് ഓരോ ദിവസവും സേവനം നല്‍കാനാവുമെന്ന് പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് മേധാവി പറഞ്ഞു. രക്തപരിശോധയ്ക്കം മറ്റ് രോഗനിര്‍ണയ പരിശോധനകള്‍ക്കും വാക്സിനേഷനുകള്‍ക്കുമായി ഇവിടെ ആറ് കൗണ്ടറുകള്‍ വീതമുണ്ട്. നാല് റിസപ്ഷന്‍ കൗണ്ടറുകളും പ്രവര്‍ത്തിക്കും.

Next Post

കുവൈറ്റ്‌: പി.​സി.​എ​ഫി​ന്റെ ഇ​ട​പെ​ട​ല്‍ തു​ണ​യാ​യി ഒ​ടു​വി​ല്‍ മേ​രി വീ​ട്ടി​ലെ​ത്തി

Thu Oct 13 , 2022
Share on Facebook Tweet it Pin it Email കുവൈ​ത്ത് സി​റ്റി: കു​വൈ​ത്ത് പി.​സി.​എ​ഫ് ഇ​ട​പെ​ട്ട് നാ​ട്ടി​ലേ​ക്ക​യ​ച്ച കൊ​ച്ചി സ്വ​ദേ​ശി മേ​രി സു​ഖം പ്രാ​പി​ച്ചു​വ​രു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. വീ​ട്ടു​ജോ​ലി​ക്കാ​യി കു​വൈ​ത്തി​ലെ​ത്തി രോ​ഗ​ബാ​ധി​ത​യാ​യ കൊ​ച്ചി ഫി​ഷ​ര്‍മാ​ന്‍ കോ​ള​നി​യി​ല്‍ ത​ട്ടി​ക്കാ​ട്ട് ത​യ്യി​ല്‍ വീ​ട്ടി​ല്‍ മേ​രി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ക​ഴി​യാ​തെ പ്ര​യാ​സ​പ്പെ​ടു​ക​യാ​യി​രു​ന്നു. ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ കാ​ര​ണം ജോ​ലി ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​ട്ടും തി​രി​ച്ച​യ​ക്കാ​ന്‍ വീ​ട്ടു​ട​മ ത​യാ​റാ​യി​ല്ല. മ​തി​യാ​യ ചി​കി​ത്സ​യോ ഭ​ക്ഷ​ണ​മോ ഇ​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​ലു​മാ​യി​രു​ന്നു. […]

You May Like

Breaking News

error: Content is protected !!