യു.കെ: കോളിഫ്‌ളവര്‍ കൃഷി ചെയ്യാന്‍ ഇന്ത്യക്കാരടക്കമുള്ള വിദേശികളെ ഇറക്കുമതി ചെയ്യുന്നു, ശമ്പളം പ്രതിദിനം 150 പൗണ്ട്

ലണ്ടന്‍: ആറ് ദിവസം ജോലി ചെയ്യുക, അതും രാവിലെ 5 മണിക്കൊക്കെ കഠിനമായ കാലാവസ്ഥയെ അതിജീവിച്ച് പണിയെടുക്കുക. ഇതൊക്കെ സ്വദേശികളായ ബ്രിട്ടീഷുകാരെ സംബന്ധിച്ച് അത്ര അനിവാര്യമായ കാര്യമല്ല. അവര്‍ക്ക് ഇതിലും മെച്ചപ്പെട്ട സാധ്യതകള്‍ കണ്ടെത്താന്‍ സാധിക്കും. എന്നാല്‍ കൃഷിയിടത്തില്‍ വിത്തിറക്കിയ ബ്രിട്ടീഷ് കര്‍ഷകന് പണിയെടുക്കാന്‍ മടിയുള്ള സ്വദേശിയെ കിട്ടിയില്ലെങ്കിലും വിളവ് എടുത്തേ മതിയാകൂ. അതുകൊണ്ട് തന്നെ അവര്‍ വിദേശികളെ തങ്ങളുടെ മണ്ണില്‍ വിളവെടുക്കാനായി ക്ഷണിച്ച് വരുത്തുകയാണ്.ജോലി ചെയ്യാന്‍ മടിയുള്ള ബ്രിട്ടീഷുകാരെ കൃഷിയിടത്തില്‍ വിളവെടുക്കാന്‍ ലഭിക്കാതെ വന്നതോടെയാണ് ആയിരക്കണക്കിന് മൈല്‍ അകലെ നിന്നും കഠിനാധ്വാനം ചെയ്യാന്‍ തയ്യാറാകുന്ന ജോലിക്കാരെ കര്‍ഷകര്‍ ഇറക്കുമതി ചെയ്യുന്നത്. താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ എന്നുതുടങ്ങി ഇന്ത്യയില്‍ നിന്ന് വരെ കോണ്‍വാളില്‍ കോളിഫ്ളവര്‍ പറിക്കാനായി ജോലിക്കാര്‍ എത്തുന്നു. പ്രതിദിനം 150 പൗണ്ട് വരെയാണ് ഇവര്‍ക്ക് വരുമാനം. ‘5 മണിക്ക് ജോലി തുടങ്ങണമെന്നതിന് പുറമെ സുദീര്‍ഘമായ സമയം ജോലി ചെയ്യേണ്ടി വരുന്നതും, ബുദ്ധിമുട്ടിപ്പിക്കുന്ന കാലാവസ്ഥയുമാണ് ബ്രിട്ടീഷുകാരെ അകറ്റുന്നതെന്ന് ഫാം ഉടമകള്‍ പറയുന്നു.

കൂടുതല്‍ സുഖകരമായ ജോലിയാണ് ഇവര്‍ക്ക് താല്‍പര്യം. എന്തായാലും ഇതിന്റെ ഗുണം വിദേശ ജോലിക്കാര്‍ കൊയ്തെടുക്കുന്നു. നാട്ടില്‍ രണ്ട് വീട് വാങ്ങാന്‍ സാധിച്ചത് ഇവിടെ നിന്നും ലഭിച്ച പണം കൊണ്ടാണെന്ന് താജിക്ക് സ്വദേശിയായ 23-കാരന്‍ അലി പറയുന്നു. പ്രാദേശിക ജോലിക്കാര്‍ നിറഞ്ഞ ഒരു കാലം ഉണ്ടായിരുന്നുവെന്നും, അപ്പോള്‍ സ്വദേശികള്‍ക്ക് ഇതിലൊന്നും താല്‍പര്യമില്ലെന്നും കോണ്‍വാള്‍ ഹെയ്ലിലെ റിവേറിയ പ്രൊഡ്യൂസ് പ്രൊപ്രൈറ്റര്‍ ഡേവിഡ് സിമണ്‍സ് വ്യക്തമാക്കി. പ്രധാന പ്രശ്നം നമുക്ക് വിശപ്പില്ലെന്നതാണ്, അദ്ദേഹം ചൂണ്ടിക്കാണിച്ചു. ‘വിദേശത്ത് നിന്ന് വരുന്ന യുവാക്കള്‍ വേഗത്തില്‍ ജോലി ചെയ്ത് പരമാവധി പണം നേടി സ്വസ്ഥമായ ജീവിതം ഉറപ്പാക്കാന്‍ ശ്രമിക്കുന്നു, അവരുടെ പരിശ്രമങ്ങളെ ബഹുമാനിച്ചേ പറ്റൂ’, അവാര്‍ഡ് നേടിയിട്ടുള്ള കര്‍ഷകനായ സിമണ്‍സ് പറയുന്നു.ഇപ്പോള്‍ തന്റെ പഴങ്ങള്‍ പറിക്കുന്ന 75 ശതമാനം ജോലിക്കാരും വിദേശകളാണെന്ന് ഡേവിഡ് സിമണ്‍സ് വ്യക്തമാക്കി. താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ എന്നിവിടങ്ങള്‍ക്ക് ഇന്ത്യ, ഉക്രെയിന്‍ എന്നിവിടങ്ങളില്‍ നിന്നും ജോലിക്കാരുണ്ട്. എന്നാല്‍ ഒരാള്‍ പോലും യുകെയില്‍ നിന്നില്ലെന്നതും ഇവിടുത്തെ അവസ്ഥ വ്യക്തമാക്കുന്നു.

Next Post

ഒമാന്‍: ഒ.ഐ.സി.സി റുസൈല്‍ ഏരിയകമ്മിറ്റി ഒന്നാം വാര്‍ഷികം ആഘോഷിച്ചു

Mon Dec 4 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: ഒ.ഐ.സി.സി റുസൈല്‍ ഏരിയ കമ്മിറ്റിയുടെ ഒന്നാം വാര്‍ഷികാഘോഷം ഒ.ഐ.സി.സി / ഇൻകാസ് ഗ്ലോബല്‍ ചെയര്‍മാൻ കുമ്ബളത്ത് ശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി വൈസ് പ്രസിഡന്റ്‌ വി.ടി. ബല്‍റാം, കെ.പി.സി.സി സെക്രട്ടറി ബി.ആര്‍.എം ഷെരീഫ്, ഒ.ഐ.സി.സി ഒമാൻ ദേശീയ പ്രസിഡന്റ്‌ സജി ഔസേഫ്, സീനിയര്‍ കോണ്‍ഗ്രസ് നേതാവ് എൻ.ഒ. ഉമ്മൻ തുടങ്ങിയവര്‍ മുഖ്യാതിഥികളായി. റുസൈല്‍ ഏരിയ കമ്മിറ്റി പ്രസിഡന്റ്‌ […]

You May Like

Breaking News

error: Content is protected !!