ഒമാന്‍: ഒ.ഐ.സി.സി റുസൈല്‍ ഏരിയകമ്മിറ്റി ഒന്നാം വാര്‍ഷികം ആഘോഷിച്ചു

മസ്കത്ത്: ഒ.ഐ.സി.സി റുസൈല്‍ ഏരിയ കമ്മിറ്റിയുടെ ഒന്നാം വാര്‍ഷികാഘോഷം ഒ.ഐ.സി.സി / ഇൻകാസ് ഗ്ലോബല്‍ ചെയര്‍മാൻ കുമ്ബളത്ത് ശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു.

കെ.പി.സി.സി വൈസ് പ്രസിഡന്റ്‌ വി.ടി. ബല്‍റാം, കെ.പി.സി.സി സെക്രട്ടറി ബി.ആര്‍.എം ഷെരീഫ്, ഒ.ഐ.സി.സി ഒമാൻ ദേശീയ പ്രസിഡന്റ്‌ സജി ഔസേഫ്, സീനിയര്‍ കോണ്‍ഗ്രസ് നേതാവ് എൻ.ഒ. ഉമ്മൻ തുടങ്ങിയവര്‍ മുഖ്യാതിഥികളായി. റുസൈല്‍ ഏരിയ കമ്മിറ്റി പ്രസിഡന്റ്‌ അജ്മല്‍ കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. രാജ്യത്തിന്റെ ജനാധിപത്യ മതേതര മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടാൻ ഇന്ത്യൻ നാഷനല്‍ കോണ്‍ഗ്രസ് തിരിച്ചുവരേണ്ടതിന്റെ ആവശ്യകത വി.ടി. ബല്‍റാം ചൂണ്ടിക്കാട്ടി. ഒ.ഐ.സി.സി ഒമാൻ ബാലവേദിയുടെ ഉദ്ഘാടനവും ഗാല ഏരിയ കമ്മിറ്റി പുറത്തിറക്കുന്ന ഒ.ഐ.സി.സി 2024 കലണ്ടറിന്റെ ഔദ്യോഗിക പ്രകാശനവും ബി.ആര്‍.എം. ഷഫീര്‍ നിര്‍വഹിച്ചു.

പലവിധ പ്രതിസന്ധികളെയും തരണം ചെയ്ത് ഒ.ഐ.സി.സിയെ ഒമാനിലെ മുൻനിര സംഘടനയാക്കി മാറ്റുന്നതില്‍ വിജയിക്കാൻ കഴിഞ്ഞു എന്നതിന്റെ സൂചനയാണ് റുസൈല്‍ അടക്കം വിവിധ റീജനല്‍, ഏരിയ കമ്മിറ്റികളുടെ പരിപാടികളില്‍ കാണുന്ന വമ്ബിച്ച ജനപങ്കാളിത്തമെന്ന് ദേശീയ പ്രസിഡന്റ്‌ സജി ഔസേഫ് പറഞ്ഞു.

സീനിയര്‍ കോണ്‍ഗ്രസ് നേതാവ് എൻ. ഒ. ഉമ്മൻ സംസാരിച്ചു. കുട്ടികള്‍ അവതരിപ്പിച്ച കലാ നൃത്ത വിസ്മയങ്ങളും പ്രശസ്ത ഗായകരുടെ സംഗീതവിരുന്നും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. പരിപാടിയോടനുബന്ധിച്ച്‌ അല്‍ സലാമ പോളിക്ലിനിക് നടത്തിയ ഫ്രീ മെഡിക്കല്‍ ക്യാമ്ബും ഒരുക്കിയിരുന്നു. ഒ.ഐ.സി.സി റുസൈല്‍ ഏരിയ കമ്മിറ്റി ജനറല്‍ സെക്രട്ടറി മുഹമ്മദ്‌ റഊഫ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ നാസിം ഉസ്മാൻ നന്ദിയും പറഞ്ഞു. ഏരിയ കമ്മിറ്റി രക്ഷാധികാരി സക്കീര്‍ കഴക്കൂട്ടം, നേതാക്കളായ അബ്ദുല്ല പേരാമ്ബ്ര, അബ്ദുല്‍ സത്താര്‍, ജലാല്‍ കരുനാഗപ്പള്ളി, സലിം ഓച്ചിറ, നാസര്‍ കരുനാഗപ്പള്ളി, റഷീദ്, ഷഫീഖ്, റഹീം, സാദിഖ്, സാബു, യാസര്‍, ഒ.വി. സമീര്‍ , ജാബി, മുജീബ്, സനല്‍, ഷാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

എസ്. പി. നായര്‍, സലീം മുതുവമ്മേല്‍, മാത്യു മെഴുവേലി, ബിന്ദു പാലക്കല്‍, ബിനീഷ് മുരളി, സജി ചങ്ങനാശേരി, അഡ്വ. പ്രസാദ്, നിയാസ് ചെണ്ടയാട്, ബീന രാധാകൃഷ്ണൻ, അബ്ദുല്‍ കരീം, സന്തോഷ്‌ പള്ളിക്കൻ, മറിയാമ്മ തോമസ്, അജോ കട്ടപ്പന, വിജയൻ തൃശൂര്‍, പ്രദീപ്, സിറാജ്, ഷൈനു മനക്കര, മണികണ്ഠൻ കോതോട്ട് തുടങ്ങി ദേശീയ കമ്മിറ്റി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.

Next Post

കുവൈത്ത്: സാല്‍മിയയില്‍ രണ്ടിടത്ത് തീപിടിത്തം

Mon Dec 4 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: തിങ്കളാഴ്ച മൂന്നിടത്ത് തീപിടിത്തം റിപ്പോര്‍ട്ടു ചെയ്തു. സാല്‍മിയയില്‍ കെട്ടിടത്തിലും വീട്ടിലും തീപിടിത്തമുണ്ടായി. രണ്ടിടത്തും അഗ്നിശമന സേനാംഗങ്ങള്‍ എത്തി തീ നിയന്ത്രിച്ചു. തിങ്കളാഴ്ച രാവിലെ സാല്‍മിയ ഏരിയയിലെ ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റായി ഉപയോഗിക്കുന്ന കെട്ടിടത്തിലാണ് ആദ്യ സംഭവം. അല്‍ ബിദയിലെയും സാല്‍മിയ സെന്ററിലെയും അഗ്നിശമന സേനാംഗങ്ങള്‍ ഉടൻ സഥലത്തെത്തി. കെട്ടിടത്തിലെ അഞ്ചാം നിലയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് തീപിടിത്തം ഉണ്ടായത്. തീ […]

You May Like

Breaking News

error: Content is protected !!