ഒമാൻ: പ്രവാസികൾക്ക് ഇന്ത്യൻ അംബാസിഡറെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കാം – ഓപ്പൺ ഹൗസ് മാർച്ച് 11 ന്

മസ്‌കത്ത്: ഒമാനില്‍ പ്രവാസികള്‍ക്ക് ഇന്ത്യന്‍ അംബാസിഡറെ നേരില്‍ കണ്ട് പരാതി ബോധിപ്പിക്കാന്‍ അവസരം.

ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതിയെ നേരില്‍ കണ്ട് പരാതികള്‍ അറിയിക്കാനും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പണ്‍ ഹൗസ് മാര്‍ച്ച്‌ പതിനൊന്നിന് നടക്കും. ഒമാനിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും പരാതികളും ഓപ്പണ്‍ ഹൗസില്‍ ബോധിപ്പിക്കാം.

വൈകുന്നേരം 4.00 മണിയോടെയാണ് ഓപ്പണ്‍ ഹൗസ് അവസാനിക്കുക. ഇന്ത്യന്‍ സ്ഥാനപതിയും കാര്യാലയത്തിലെ എല്ലാ ഉയര്‍ന്ന ഉദ്യോഗസ്ഥരും ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കും. ഓപ്പണ്‍ ഹൗസ്സില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് 98282270 നമ്ബറില്‍ പരാതി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവുമുണ്ട്.

Next Post

ഒമാൻ: ലൈസന്‍സ് ഇല്ലാതെ ലോഹ അവശിഷ്ടങ്ങള്‍ ശേഖരിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

Tue Mar 8 , 2022
Share on Facebook Tweet it Pin it Email മസ്‌കത്ത്: ലൈസന്‍സ് ഇല്ലാതെ ലോഹ അവശിഷ്ടങ്ങള്‍ ശേഖരിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നല്‍കി മസ്‌കത്ത്. ലോഹ അവശിഷ്ടങ്ങള്‍, വ്യാവസായിക അവശിഷ്ടങ്ങള്‍ എന്നിവ ശേഖരിക്കുന്നതും അവ ഉപയോഗപ്പെടുത്തുന്നതുമായ പ്രവര്‍ത്തികള്‍ക്ക് വ്യവസ്ഥ ഏര്‍പ്പെടുത്തിക്കൊണ്ട് മസ്‌കത്ത് ഗവര്‍ണര്‍ സയ്യിദ് സൗദ് ബിന്‍ ഹിലാല്‍ ബിന്‍ ഹമദ് അല്‍ ബുസൈദി പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. മസ്‌കത്ത് ഗവര്‍ണറേറ്റിലെ ഇന്‍ഡസ്ട്രിയല്‍ മേഖലകളില്‍ നിന്ന് ലോഹ അവശിഷ്ടങ്ങള്‍, […]

You May Like

Breaking News

error: Content is protected !!