ഒമാന്‍: പൊതു ഇടങ്ങളില്‍ മാലിന്യം തള്ളല്‍, 100 റിയാല്‍ പിഴചുമത്തും

മസ്കത്ത്: നിര്‍ദിഷ്ട സ്ഥലങ്ങളിലല്ലാതെ മാലിന്യം തള്ളുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി.

ഇങ്ങനെ തള്ളുന്നവരില്‍നിന്ന് 100 റിയാല്‍ പിഴ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മാലിന്യം തള്ളുന്നത് ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയായി ചുമത്തും. നഗ രത്തിന്‍റെ വിവിധ ഭാഗങ്ങളിലും പൊതുസ്ഥലങ്ങളിലും മറ്റും മാലിന്യം കൊണ്ടുവന്നിടുന്നതിന് കുട്ടകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, കുട്ടകളിലിടാതെ പൊതുസ്ഥലങ്ങളില്‍ അലക്ഷ്യമായി തള്ളുന്നവരുമുണ്ട്.

ദേശീയദിനാഘോഷത്തിന്‍റെ ഭാഗമായി പൊതു അവധി ആരംഭിച്ചതിനാല്‍ ബീച്ചുകളിലും മറ്റും തിരക്ക് വര്‍ധിക്കാൻ സാധ്യതയുണ്ട്. ഇങ്ങനെ വരുന്നവര്‍ പ്ലാസ്റ്റിക് കവറുകളും മറ്റും നിര്‍ദിഷ്ട സ്ഥലങ്ങളില്‍ കൊണ്ടുവന്നിടുന്നതിനുപകരം പൊതു ഇടങ്ങളില്‍ തള്ളുന്നത് കണ്ടുവരാറുണ്ട്. ഇത് നഗര സൗന്ദര്യത്തിന് കോട്ടംതട്ടുന്നതിനൊപ്പം പ്രകൃതിയെയും ബധിക്കും. ഓരോ അവധി കഴിയുമ്ബോഴും മസ്കത്ത് മുനിസിപ്പാലിറ്റി ജീവനക്കാര്‍ വളരെ സാഹസപ്പെട്ടാണ് മാലിന്യങ്ങള്‍ നീക്കാറുള്ളത്.

Next Post

കുവൈത്ത്: ട്രാസ്ക് ക്രിക്കറ്റ് ടൂര്‍ണമെന്റ് അബ്ബാസിയ എ ഏരിയ 'എ ടീം' ജേതാക്കള്‍

Thu Nov 23 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: തൃശൂര്‍ അസോസിയേഷൻ ഓഫ്‌ കുവൈത്ത് അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അബ്ബാസിയ എ ഏരിയ ‘എ ടീം’ ജേതാക്കള്‍. എ ഏരിയയുടെ ബി ടീമിനെയാണ് പരാജയപ്പെടുത്തിയത്. അബ്ബാസിയ ടി.സി.ആര്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളില്‍ വിവിധ ഏരിയകളെ പ്രതിനിധീകരിച്ച്‌ 12 ടീമുകള്‍ പങ്കെടുത്തു. ട്രാസ്ക് പ്രസിഡന്റ്‌ ആന്റോ പാണേങ്ങാടൻ ഉദ്ഘാടനം ചെയ്തു. സ്പോര്‍ട്സ് കണ്‍വീനര്‍ നിതിൻ […]

You May Like

Breaking News

error: Content is protected !!