സൗദി: ദേശീയ ദിനത്തിലെ അസീർ സോഷ്യൽ ഫോറം ഫാമിലി സംഗമം വർണ്ണാഭമായി

അബഹ: സൗദി ദേശീയ ദിനത്തോട് അനുബന്ധിച്ച് ഇന്ത്യൻ സോഷ്യൽ ഫോറം അബഹ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഫാമിലി മീറ്റ് വൈവിധ്യമാർന്ന കലാ കായിക മൽസരങ്ങൾ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

അബഹ, ഖമീസ് മുശൈത്ത് എന്നീ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി കർണാടക, തമിഴ്, മലയാളി തുടങ്ങി വ്യത്യസ്ത സംസ്ഥാനങ്ങളിലുള്ള പ്രവാസി കുടുംബങ്ങളും കലാ ആസ്വാദകരും പങ്കെടുത്ത പരിപാടി കോവിഡിന്ന് ശേഷമുള്ള പ്രദേശത്തെ ആദ്യത്തെ ഒത്തുചേരൽ ഫാമിലികൾ ഏറെ സന്തോഷത്തോടെയാണ് ആഘോഷിച്ചത്.

വൈകീട്ട് എട്ട് മണിക്ക് ആരംഭിച്ച കുടുംബസംഗമത്തിൽ വിവിധങ്ങളായ പതിനഞ്ചിൽപരം മത്സരങ്ങൾ അരങ്ങേറി. കുട്ടികൾക്കായി ബാൾ കളക്ഷൻ, ബാൾ ജമ്പിങ്ങ്, റിംഗ് എസ്കേപ്പ് എന്നിവയും പുരുഷൻമാർക്കായി പുഷ് അപ്, എഗ്ഗ് ബ്രേക്കിങ്, ഫുട്ബോൾ ഷൂട്ട് ഔട്ട്, കുളംകര, ഉറിയടി എന്നിവയും ഉൾകൊള്ളിച്ചത് മത്സരാർത്ഥികൾക്കും കാണികൾക്കും കൗതുകം പകർന്നു.

കൂടാതെ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി മ്യൂസിക്കൽ ചെയർ, കപ്പ് അറേഞ്ചിംഗ്, ആനക്ക് വാൽ വരക്കൽ, ലെമൺ സ്പൂൺ, കൗണ്ടിംഗ് ഗെയിം തുടങ്ങിയ മത്സര ഇനങ്ങൾ സ്ത്രീ വളണ്ടിയർ മാരുടെ നേതൃത്വത്തിൽ തന്നെ നടത്താൻ സംഘാടകർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. റുഖ്സാന റാഫി, സുഹറ സാബിർ, ബുഷ്‌റ കബീർ, ബുഷ്‌റ സാദിഖ്, ഫസീല യാസീൻ എന്നിവർ നേതൃത്വം നൽകി.

മുതിർന്നവർക്കുള്ള മത്സരങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്താൻ സംഘാടകർ പ്രത്യേകം ശ്രദ്ധിച്ചിരുന്നതിനാൽ നിശ്ചയിച്ച സമയപരിധിയും കഴിഞ്ഞാണ് പരിപാടി അവസാനിപ്പിക്കാനായത്.

അബഹ സോഷ്യൽ ഫോറം ബ്ലോക്ക്‌ പ്രസിഡന്റ് അബൂബക്കർ നീലഗിരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപന പൊതു പരിപാടി ഇന്ത്യ ഫ്രറ്റേർണിറ്റി ഫോറം അബഹ റീജിയനൽ സെക്രട്ടറി ഷറഫുദ്ദീൻ മണ്ണാർക്കാട് ഉൽഘടനം ചെയ്തു. സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കോയ ചേലേമ്പ്ര അദ്ധ്യക്ഷത വഹിച്ചു. ഹനീഫ മഞ്ചേശ്വരം, സാബിർ അലി മണ്ണാർക്കാട്, ഇസ്മായിൽ കൊയിലാണ്ടി എന്നിവർ സംസാരിച്ചു. വിജയികൾക്കുള്ള സമ്മാന വിതരണവും പൊതുപരിപാടിയിൽ വെച്ച് നടത്തപ്പെട്ടു.

Next Post

ഒമാൻ: തലസ്ഥാനനഗരിയിലെ എല്ലാ ഇന്ത്യന്‍ സ്കൂളുകളും ഞായറാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

Wed Oct 6 , 2021
Share on Facebook Tweet it Pin it Email മസ്കത്ത്: തലസ്ഥാനനഗരിയിലെ എല്ലാ ഇന്ത്യന്‍ സ്കൂളുകളും ഞായറാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. നീണ്ട ഇടവേളക്ക് ശേഷം ഇൗ മാസം മൂന്നിന് തലസ്ഥാനനഗരിയിലെ ഇന്ത്യന്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കേണ്ടതായിരുന്നു. എന്നാല്‍, ഷഹീന്‍ ചുഴലിക്കാറ്റ് ഭീഷണി കാരണം സ്കൂള്‍ തുറക്കുന്നത് ഒരാഴ്ചത്തേക്ക് നീട്ടുകയായിരുന്നു. ഞായറാഴ്ച മുതല്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അധികൃതര്‍ തകൃതിയായ ഒരുക്കങ്ങളാണ് നടത്തുന്നത്. മസ്കത്ത്, അല്‍ ഖുബ്റ ഇന്ത്യന്‍ […]

You May Like

Breaking News

error: Content is protected !!