യു.കെ: എലിസബത്ത് രാജ്ഞിക്ക് സമര്‍പ്പിച്ച പാവകള്‍ ഇനി കുട്ടികളുടെ ചാരിറ്റിയിലേക്ക്

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മരണവാര്‍ത്ത ലോകമെമ്ബാടുമുള്ള ആളുകള്‍ വളരെ സങ്കടത്തോടെയാണ് സ്വീകരിച്ചത്. രാജ്ഞിയെ അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരക്കണക്കിനാളുകള്‍ ബ്രിട്ടനിലെ തെരുവുകളില്‍ തടിച്ചുകൂടിയിരുന്നു. രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ കഴിയാത്തവര്‍ ബക്കിംഗ്ഹാം കൊട്ടാരത്തിന് പുറത്തും രാജ്യത്തെ പ്രധാന പാര്‍ക്കുകളിലും ഒത്തുകൂടിയിരുന്നു.

ആ സമയത്ത് പൂക്കള്‍, പാവകള്‍, മെഴുകുതിരികള്‍, രാജ്ഞിയുടെ ഛായാചിത്രങ്ങള്‍ എന്നിവയുള്‍പ്പെടെ രാജ്ഞിക്ക് സ്നേഹോപഹാരങ്ങളാണ് ആളുകള്‍ സമര്‍പ്പിച്ചത്. കൊട്ടാരം അധികൃതര്‍ അത്തരത്തില്‍ ലഭിച്ച പാവകളെല്ലാം കുട്ടികളുടെ ചാരിറ്റിക്ക് സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചു.

എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി സമര്‍പ്പിച്ച 1,000 ലധികം പാഡിംഗ്ടണ്‍ കരടികളും മറ്റ് ടെഡ്ഡികളും കുട്ടികളുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി സംഭാവന ചെയ്യുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.

യുകെയിലെ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രാജ്ഞിയുടെ വിയോഗത്തെ തുടര്‍ന്ന് ദുഃഖിതരായ ബ്രിട്ടീഷ് ജനതയ്ക്ക് പൂക്കളും ടെഡി ബിയറുകളും ഉള്‍പ്പെടെ സ്നേഹ സമ്മാനങ്ങള്‍ നല്‍കാന്‍ അനുവാദം നല്‍കിയിരുന്നു. ബക്കിംഗ്ഹാം കൊട്ടാരത്തിന് പുറത്തും ലണ്ടനിലും വിന്‍ഡ്സര്‍ കാസിലിന് പുറത്തുള്ള റോയല്‍ പാര്‍ക്കുകളിലും രാജ്ഞിക്കുള്ള സ്നേഹ സമ്മാനങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു.

രാജ്ഞിയോടുള്ള ആദരസൂചകമായി കുട്ടികളുടെ ജീവകാരുണ്യ സംഘടനയായ ബെര്‍ണാഡോസിന് പാവകള്‍ കൈമാറുകയാണ്. കൈമാറുന്നതിന് മുമ്ബ് എല്ലാ പാവകളും പ്രൊഫഷണലായി വൃത്തിയാക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരവും റോയല്‍ പാര്‍ക്കുകളും പ്രഖ്യാപിച്ചു.

Next Post

കുവൈറ്റ്‌: കുവൈത്തില്‍ വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ച സംഭവം പ്രവാസി അധ്യാപിക അറസ്റ്റില്‍

Tue Oct 18 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ച സംഭവത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ഒടുവില്‍ പ്രവാസി അധ്യാപികയെ അറസ്റ്റ് ചെയ്തു. അധ്യാപിക വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ചതായി വ്യക്തമായതായി മുബാറക് അല്‍ കബീര്‍ ഡിസ്ട്രിക്‌ട് ആക്ടിംഗ് ഡയറക്ടര്‍ മുഹമ്മദ് അയ്ദ് അല്‍ അജ്മി സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അധ്യാപികയെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് അല്‍ അജ്മിയെ […]

You May Like

Breaking News

error: Content is protected !!